24.9 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • മിന്നലേറ്റ് കോട്ടയത്ത് പെയിന്റിങ് തൊഴിലാളി മരിച്ചു, സുഹൃത്തിന് ഗുരുതര പരിക്ക്
Uncategorized

മിന്നലേറ്റ് കോട്ടയത്ത് പെയിന്റിങ് തൊഴിലാളി മരിച്ചു, സുഹൃത്തിന് ഗുരുതര പരിക്ക്

കോട്ടയം: മിന്നലേറ്റ് പെയിന്റിങ് തൊഴിലാളി മരിച്ചു, സുഹൃത്തിന് പരിക്കേറ്റു. കോട്ടയം കാഞ്ഞിരപ്പാറ സ്വദേശി മണികണ്ഠൻ ( 47 ) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് അഞ്ചരയോടെയാണ് അപകടം നടന്നത്. കോട്ടയം നെടുംകുന്നം മാണികുളത്ത് വച്ചാണ് ഇവ‍ര്‍ക്ക് മിന്നലേറ്റത്. മണികണ്ഠനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് മാന്തുരുത്തി സ്വദേശി സുനീഷി (37) ന് മിന്നലേറ്റ് പരിക്കേറ്റു. ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. മണികണ്ഠന്റെ മൃതദേഹവും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Related posts

അടങ്ങാതെ ചക്കക്കൊമ്പൻ; ചിന്നക്കനാലില്‍ പുലര്‍ച്ചെ വീടിന് നേരെ ആക്രമണം,

Aswathi Kottiyoor

നാവികസേനയെത്തി, സ്കൂബാ ടീമും ഇറങ്ങും; ജോയിക്കായുള്ള തെരച്ചിൽ സോണാർ പരിശോധനയ്ക്ക് ശേഷം ഇന്നും തുടരും

Aswathi Kottiyoor

പമ്പാനദിയിലേക്ക് ചാടിയ നഴ്സിന്റെ മൃതദേഹം കണ്ടെത്തി

Aswathi Kottiyoor
WordPress Image Lightbox