24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • അൻവ‍ര്‍ അപമാനിച്ചത് രക്തസാക്ഷി രാജീവ് ഗാന്ധിയെ, ഡിഎൻഎ പരിശോധിക്കണമെന്ന അധിക്ഷേപ പരാമ‍ര്‍ശത്തിൽ കെ.സി വേണുഗോപാൽ
Uncategorized

അൻവ‍ര്‍ അപമാനിച്ചത് രക്തസാക്ഷി രാജീവ് ഗാന്ധിയെ, ഡിഎൻഎ പരിശോധിക്കണമെന്ന അധിക്ഷേപ പരാമ‍ര്‍ശത്തിൽ കെ.സി വേണുഗോപാൽ

രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണമെന്ന പി.വി അൻവറിന്റെ അധിക്ഷേപ പരാമ‍ര്‍ശത്തിൽ പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഡിഎൻഎ പരിശോധിക്കണമെന്ന പ്രസ്താവന ഗാന്ധി കുടുംബത്തെ അപമാനിക്കലാണെന്നും രക്തസാക്ഷിയായ രാജീവ് ഗാന്ധിയെയാണ് അൻവ‍ര്‍ അപമാനിച്ചതെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. ഇത്ര മ്ലേച്ചമായി സംസാരിക്കാൻ ഒരു എംഎൽഎക്ക് എങ്ങനെ കഴിയുന്നു? രാഹുലിനെ നിന്ദിക്കുന്നത് തുടങ്ങി വെച്ചത് പിണറായി വിജയനാണ്. അൻവറിനെ സിപിഎം കയറൂരി വീട്ടിരിക്കുകയാണോയെന്നും വേണുഗോപാൽ ചോദിച്ചു.

എടത്തനാട്ടുകര എൽഡിഎഫ് ലോക്കൽ കമ്മറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയിൽ നടത്തിയ പ്രസംഗത്തിലാണ് അൻവ‍ര്‍ അധിക്ഷേപ പരാമ‍ര്‍ശം നടത്തിയത്. പേരിനൊപ്പമുള്ള ഗാന്ധി എന്ന പേര് കൂട്ടി ഉച്ചരിക്കാൻ പോലും അർഹതയില്ലാത്ത നാലാംകിട പൗരനായി രാഹുൽ മാറിയെന്നും രാഹുൽ ഗാഡിയുടെ ഡിഎൻഎ പരിശോധിക്കണമെന്നുമായിരുന്നു പരാമര്‍ശം.
ഇതിനെതിരെ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. എന്നാൽ അൻവറിന്റെ പരാമർശത്തെ പിന്തുണക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. പറയുമ്പോൾ തിരിച്ചുകിട്ടുമെന്ന് രാഹുൽ ഓർക്കണമെന്ന് മുഖ്യമന്ത്രി കണ്ണൂരിൽ പറഞ്ഞു.

Related posts

പാനൂരില്‍ യുഡിഎഫ് സമാധാന സന്ദേശയാത്ര തുടങ്ങി

Aswathi Kottiyoor

ബണ്ടിൽ നില്‍ക്കുന്നതിനിടെ കാല്‍ വഴുതി പുഴയിലേക്ക് വീണ യുവാവ് മുങ്ങി മരിച്ചു

Aswathi Kottiyoor

‘നിലമ്പൂർ-ഷൊർണ്ണൂർ പാസഞ്ചറിൽ യുവതിയെ കടിച്ചത് പാമ്പല്ല’: വിഷമില്ലാത്ത മറ്റേതെങ്കിലും ജീവിയാകാമെന്ന് റെയില്‍വേ

Aswathi Kottiyoor
WordPress Image Lightbox