25.2 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • മദ്യപിച്ച് ലക്കുകെട്ട് അമ്മയെ തല്ലുന്നത് സ്ഥിരം കാഴ്ച; സഹികെട്ട് 15കാരനായ മകൻ അച്ഛനെ വെട്ടിക്കൊന്നു, അറസ്റ്റ്
Uncategorized

മദ്യപിച്ച് ലക്കുകെട്ട് അമ്മയെ തല്ലുന്നത് സ്ഥിരം കാഴ്ച; സഹികെട്ട് 15കാരനായ മകൻ അച്ഛനെ വെട്ടിക്കൊന്നു, അറസ്റ്റ്

മധുര: മദ്യപിച്ച് ലക്കുകെട്ട് അമ്മയെ മർദിക്കുന്നത് കണ്ട പതിനഞ്ചുകാരൻ അച്ഛനെ വെട്ടിക്കൊന്നു. തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. ഇയാൾ പതിവായി മദ്യപിച്ചെത്തി ഭാര്യയെ മർദിക്കാറുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. പാചകക്കാരനായിരുന്നു കൊല്ലപ്പെട്ട അച്ഛൻ.

ഞായറാഴ്ച രാത്രി മദ്യപിച്ച് വീട്ടിലെത്തിയ ഇയാൾ ഭാര്യയെ മർദിക്കുകയായിരുന്നു. ഇത് കണ്ട മൂത്ത മകൻ അരിവാൾ എടുത്ത് പിതാവിനെ ആക്രമിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ അച്ഛൻ മരിക്കുകയും ചെയ്തു. അയൽവാസികൾ പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി മകനെ കസ്റ്റഡിയിലെടുത്തു.

മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തൂത്തുക്കുടി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഈ വർഷം പത്താം ക്ലാസ് പരീക്ഷയെഴുതിയ കുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ കുട്ടിയെ തിരുനെൽവേലിയിലെ ദുർ​ഗുണ പരിഹാര പാഠശാലയിൽ പാർപ്പിച്ചിരിക്കുകയാണെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

Related posts

മകള്‍ ജീവനൊടുക്കി, വിവരമറിഞ്ഞ് അമ്മ ഹൃദയാഘാതത്താല്‍ മരിച്ചു

Aswathi Kottiyoor

വീട്ടിലെ ചടങ്ങിന് അയൽവാസിയുടെ സ്വർണം കടംവാങ്ങി, തിരികെ ചോദിച്ചപ്പോൾ പ്രതികരണമില്ല; ഡാമിൽ പലകഷണങ്ങളായി മൃതദേഹം

Aswathi Kottiyoor

തൃശ്ശൂരിൽ വീണ്ടും സാമ്പത്തിക തട്ടിപ്പ്: 100 പേരില്‍ നിന്നായി തട്ടിപ്പ് നടത്തിയത് 10 കോടി

Aswathi Kottiyoor
WordPress Image Lightbox