23.8 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • ‘വാർത്താ സമ്മേളനത്തിൽ അപകീർത്തിപ്പെടുത്തി; 24 മണിക്കൂറിനുള്ളിൽ മാപ്പ് പറയണം’; കെകെ ശൈലജക്ക് വക്കീൽ നോട്ടീസ് അയച്ച് ഷാഫി പറമ്പിൽ
Uncategorized

‘വാർത്താ സമ്മേളനത്തിൽ അപകീർത്തിപ്പെടുത്തി; 24 മണിക്കൂറിനുള്ളിൽ മാപ്പ് പറയണം’; കെകെ ശൈലജക്ക് വക്കീൽ നോട്ടീസ് അയച്ച് ഷാഫി പറമ്പിൽ

വടകര എൽഡിഎഫ് സ്ഥാനാർത്ഥി കെകെ ശൈലജക്ക് വക്കീൽ നോട്ടീസ് അയച്ച് ഷാഫി പറമ്പിൽ. കെകെ ശൈലജ വാർത്താ സമ്മേളനത്തിൽ അപകീർത്തിപ്പെടുത്തിയെന്ന് ഷാഫി പറമ്പിൽ. 24 മണിക്കൂറിനുള്ളിൽ കെകെ ശൈലജ മാപ്പ് പറയണമെന്ന് ഷാഫി പറമ്പിൽ ആവശ്യപ്പെട്ടു. മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമനടപടിയിലേക്ക് കടക്കുമെന്നും ഷാഫി പറമ്പിൽ അറിയിച്ചു.

കെകെ ശൈലജയെ അപകീർത്തിപ്പെടും വിധത്തിലുള്ള വീഡിയോ പ്രചരിപ്പിച്ചുവെന്നയാരുന്നു ഷാഫി പറമ്പിലിനെതിരെ ഉയർന്ന ആരോപണം. മോശം വീഡിയോ പ്രചരിപ്പിക്കുന്നുവെന്ന് കാട്ടി ശൈലജ പൊലീസ് പരാതിയും നൽകിയിരുന്നു. എന്നാൽ വീഡിയോയെ കുറിച്ച് താൻ പറഞ്ഞിട്ടില്ലെന്ന് കെകെ ശൈലജ വ്യക്തമാക്കി രം​ഗത്തെത്തി. ഇതിന് പിന്നാലെയാണ് ഷാഫി പറമ്പിൽ നിയമനടപടികളിലേക്ക് കടക്കാൻ ഒരുങ്ങുന്നത്.

തനിക്കെതിരെ അശ്ലീല വിഡിയോ പ്രചരിപ്പിക്കുന്നതായി എവിടെയും പറഞ്ഞിട്ടില്ലെന്നും മോർഫ് ചെയ്ത പോസ്റ്ററെന്നാണ് പറഞ്ഞതെന്നും കെകെ ശൈലജ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. അശ്ലീല ചിത്രം എന്നു മാത്രമാണ് ശൈലജ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നതെങ്കിലും പിന്നീട് അശ്ലീല വിഡിയോ സൃഷ്ടിച്ചു എന്നാണ് സിപിഎം നേതാക്കളും അണികളും പ്രചരിപ്പിച്ചത്.

Related posts

കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയില്‍

Aswathi Kottiyoor

അമേരിക്കയിലെ ന്യൂജെഴ്സിയിൽ മലയാളിയായ യുവാവ് പിതാവിനെ കുത്തിക്കൊന്നു

Aswathi Kottiyoor

വിമാനത്താവളത്തിലെ താല്‍ക്കാലിക ജീവനക്കാരൻ ജീവനൊടുക്കി; ആത്മഹത്യാ കുറിപ്പും കണ്ടെത്തി

Aswathi Kottiyoor
WordPress Image Lightbox