ഗുഡ്‍സ് ട്രെയിൻ നിർത്തിയിട്ടിരിക്കുകയായിരുന്നു. ട്രാക്കിനടുത്ത് താമസിക്കുന്ന കുട്ടി ട്രെയിനിന്റെ അടിയിൽ നിന്നും കളിക്കുകയായിരുന്നു. അതിനിടയിൽ വീലുകളിൽ കയറിയും കളിച്ചു. എന്നാൽ, ട്രെയിൻ അവിടെ നിന്നും എടുക്കുകയായിരുന്നു. ട്രെയിൻ ഓടിത്തുടങ്ങിയ ശേഷമാണ് താൻ ട്രെയിനിന്റെ അടിയിൽ കുടുങ്ങിപ്പോയിരിക്കുകയാണ് എന്നും ട്രെയിൻ സഞ്ചരിച്ചു തുടങ്ങി എന്നും കുട്ടി തിരിച്ചറിയുന്നത്. അപ്പോഴേക്കും ചാടിയിറങ്ങാൻ പറ്റാത്ത പാകത്തിന് ട്രെയിനിന് വേഗം കൂടിയിരുന്നു.
ഒരു ആർപിഎഫ് കോൺസ്റ്റബിളാണ് കുട്ടി ട്രെയിനിന്റെ അടിയിൽ കുടുങ്ങിയിരിക്കുന്നത് കണ്ടത്. പിന്നാലെ, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്) ഉദ്യോഗസ്ഥർ തന്നെയാണ് ഹർദോയിൽ നിന്നും കുട്ടിയെ രക്ഷപ്പെടുത്തിയത്. പക്ഷേ, കുട്ടി തനിയെ തന്നെയാണ് പുറത്തേക്കിറങ്ങിയത്. കത്തുന്ന ചൂടിൽ കുടുങ്ങിക്കിടന്നുകൊണ്ട് എങ്ങനെ കുട്ടിക്ക് ഇത്രയും ദൂരം സഞ്ചരിക്കാനായി എന്നതും അതിജീവിക്കാനായി എന്നതും ഒരു അത്ഭുതം തന്നെയാണ് എന്നാണ് ആർപിഎഫ് ഉദ്യോഗസ്ഥർ പറയുന്നത്.
കണ്ടെത്തുമ്പോൾ കുട്ടി വളരെ അധികം ക്ഷീണിതനായിരുന്നു. ചൂടും വീൽസെറ്റിൽ അസ്വസ്ഥാജനകമായ കിടപ്പുമായിരിക്കാം കുട്ടിയെ തളർത്തിയിരിക്കുന്നത് എന്ന് ഉദ്യോഗസ്ഥർ പറയുന്നു. കുട്ടിയെ പിന്നീട് ഹർദോയിയിലെ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് താല്ക്കാലികമായി മാറ്റി.