പേരാവൂർ : സി.പി.എമ്മിനെതിരെ പരാതിയുമായി പേരാവൂരിൽ യു.ഡി.എഫ്. 106- കാരിയെ നിർബന്ധിച്ച് വോട്ടുചെയ്യിപ്പിച്ചെന്നാണ് പരാതി.123-ആം നമ്പർ ബൂത്തിലെ വോട്ടറായ എറക്കോടൻ കല്യാണിയുടെ (106) വോട്ട് പ്രസ്‌തുത ബൂത്തിലെ സി. പി. എം. പ്രവർത്തകയായ എം. ഷൈമ ചെയ്തുവെന്നാണ് പരാതി. സിപിഎം പേരാവൂർ ബംഗളക്കുന്ന് ബ്രാഞ്ചംഗമാണ് ഷൈമയെന്നും പരാതിക്കാരിയായ എറക്കോടൻ മിനി ചീഫ് ഇലക്ഷൻ ഓഫീസർക്ക് നൽകിയ പരാതിയിൽ പറയുന്നു. നിർബന്ധിച്ച് വോട്ടറെ സമ്മർദത്തിലാക്കിയെന്ന വീഡിയോ ദൃശ്യങ്ങൾ സഹിതമാണ് പരാതി നൽകിയത്.