23.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • പാലത്തിന് സമീപം ബൈക്ക് തടഞ്ഞ് പരിശോധന; പിന്നാലെ യുവതി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ, കൊല്ലത്ത് എംഡിഎംഎ വേട്ട
Uncategorized

പാലത്തിന് സമീപം ബൈക്ക് തടഞ്ഞ് പരിശോധന; പിന്നാലെ യുവതി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ, കൊല്ലത്ത് എംഡിഎംഎ വേട്ട

കൊല്ലം: കൊല്ലം നീണ്ടകരയിൽ ലഹരിമരുന്നുമായി മൂന്നുപേർ പിടിയിൽ. മുണ്ടയ്ക്കല്‍, ഉദയമാര്‍ത്താണ്ഡപുരം സ്വദേശി രാജീവന്‍, അരുണ്‍, ആദിനാട് കാട്ടില്‍കടവ് സ്വദേശി അശ്വതി എന്നിവരാണ് അറസ്റ്റിലായത്.

പൊലീസിന് കിട്ടിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടികൾ. ശക്തികുളങ്ങര പൊലീസും ഡാന്‍സാഫ് ടീമും സംയുക്തമായി നീണ്ടകര പാലത്തിന് സമീപത്ത് നിലയുറപ്പിച്ചു. രാജീവനും അരുണും സഞ്ചരിച്ച ബൈക്ക് എത്തിയപ്പോൾ തടഞ്ഞ് നിര്‍ത്തി നടത്തിയ പരിശോധനയിലാണ് വില്‍പ്പനക്കായി കരുതിയിരുന്ന 30 ഗ്രാം എം.ഡി.എം.എ കണ്ടെത്തിയത്.

740 ഗ്രാം എം.ഡി.എം.എയുമായി കരുനാഗപ്പള്ളി പോലീസിന്‍റെ പിടിയിലായ അശ്വതിയേയും ഇവർക്ക് എം.ഡി.എം.എ വിതരണം ചെയ്തതിന് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Related posts

എസ്.എസ്.എൽ.സി ; മലയോരത്തെ സ്കൂളുകളിൽ നൂറുമേനിയുടെ തിളക്കം

ചന്ദ്രയാൻ-3 ഇനി രണ്ടാഴ്ച ഉറക്കത്തിലേക്ക്; ഇന്ത്യയുടെ അഭിമാന ദൗത്യം താൽക്കാലികമായി നിശ്ചലമാകും; കാരണമിതാണ്…

Aswathi Kottiyoor

സാമൂഹ്യ പ്രവർത്തക സുരജ എസ് നായരെ ട്രെയിനിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

Aswathi Kottiyoor
WordPress Image Lightbox