23.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • ഒറ്റനോട്ടത്തിൽ ചുരയ്ക്ക കൃഷി, ഇടയിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തി, ബാർബർ ഷോപ്പുകാരൻ പെരുമ്പാവൂരിൽ പിടിയിൽ
Uncategorized

ഒറ്റനോട്ടത്തിൽ ചുരയ്ക്ക കൃഷി, ഇടയിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തി, ബാർബർ ഷോപ്പുകാരൻ പെരുമ്പാവൂരിൽ പിടിയിൽ

പെരുമ്പാവൂർ: ചുരയ്ക്ക കൃഷിയുടെ മറവിൽ കഞ്ചാവ് ചെടി കൃഷി ചെയ്തയാള്‍ എക്സൈസ് പിടിയിൽ. അസം സ്വദേശി ഹറുൾ റെഷിദ് ആണ് പിടിയിലായത്. കുറ്റിപാടം ജംഗ്ഷനിൽ ബാർബർ ഷോപ്പ് നടത്തിയിരുന്ന ഇയാൾ, ചുരയ്ക്ക കൃഷി ചെയ്തതിനോടൊപ്പം മൂന്ന് കഞ്ചാവ് ചെടികളും നട്ടുവളർത്തി പരിപാലിച്ചു. അല്ലപ്ര ഒർണ്ണ ഭാഗത്ത് വാടക വീട്ടിലായിരുന്നു താമസം.

എക്സൈസ് കമ്മീഷണറുടെ മധ്യമേഖല സ്‌ക്വാഡ് അംഗം അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ് ) ഒ എൻ അജയകുമാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയതെന്ന് എക്സൈസ് പറഞ്ഞു. കുന്നത്തുനാട് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ് ബിനുവും സംഘവും ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. കഞ്ചാവ് ചെടികൾ കസ്റ്റഡിയിലെടുത്തു.

Related posts

വൈദ്യുത വാഹന രംഗത്ത്​ വിപ്ലവം സൃഷ്ടിക്കാൻ മലപ്പുറത്തിന്‍റെ സ്വന്തം ‘എർമാട്രിക്സ്​ ടെക്​നോളജീസ്’

Aswathi Kottiyoor

ചക്രവാതച്ചുഴി ശക്തി കൂടിയ ന്യൂനമർദമാകും, കേരളത്തിൽ വ്യാഴാഴ്ച മുതൽ വ്യാപക മഴ; 9 ജില്ലകളിൽ യെല്ലോ അലർട്ട്

Aswathi Kottiyoor

സ്‌കേറ്റിങ് ചെയ്യുന്നതിനിടെ റൂബിക്‌സ് ക്യൂബ് സോള്‍വ് ചെയ്യും, റെക്കോര്‍ഡിട്ട് നാലാം ക്ലാസുകാരി

Aswathi Kottiyoor
WordPress Image Lightbox