23.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • നടൻ വിജയ്ക്കെതിരെ പൊലീസിൽ പരാതി; ചട്ടം ലംഘിച്ചു, പോളിംഗ് ദിവസം വോട്ടർമാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നും ആരോപണം
Uncategorized

നടൻ വിജയ്ക്കെതിരെ പൊലീസിൽ പരാതി; ചട്ടം ലംഘിച്ചു, പോളിംഗ് ദിവസം വോട്ടർമാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നും ആരോപണം

ലോക്സഭാ പോളിംഗ് ദിവസം മറ്റ് വോട്ടർമാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നാരോപിച്ച് തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്ക്കെതിരെ ചെന്നൈയിൽ പരാതി. ചട്ടം ലംഘിച്ച് പോളിംഗ് സ്റ്റേഷനിൽ ആൾക്കൂട്ടത്തെ എത്തിച്ചുവെന്നാരോപിച്ചാണ് ചെന്നൈ പൊലീസ് കമ്മീഷണർക്ക് പരാതി ലഭിച്ചത്. ഒരു സാമൂഹ്യ പ്രവർത്തകനാണ് പരാതി നൽകിയത്. ഇയാളുടെ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

തമിഴക വെട്രിക് കഴകം രൂപീകരിച്ച ശേഷം ആദ്യം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി ഷൂട്ടിംഗ് തിരക്കുകൾക്കിടെയാണ് വിജയ് റഷ്യയിൽ നിന്നെത്തിയത്. നടന്റെ രാഷ്ട്രീയ പ്രവേശത്തിന് പിന്നാലെ വന്ന തെരഞ്ഞെടുപ്പിൽ വിജയ് വോട്ടിടാന്‍ എത്തുമോ എന്നതിൽ അഭ്യൂഹമുയർന്നിരുന്നു. വിജയ് എത്തുമോ എന്നറിയാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. രാവിലെ മുതൽ വിജയിയുടെ വസതിക്ക് മുന്നിൽ നിരവധി പേർ തടിച്ചു കൂടുകയും ചെയ്തിരുന്നു. ഉച്ചയോടെയാണ് വിജയ് വോട്ട് രേഖപ്പെടുത്താനെത്തിയത്. വീട് മുതൽ പോളിം​ഗ് ബുത്ത് വരെ ആരാധകരുടേയും പ്രവർത്തകരുടേയും അകമ്പടിയോടെയാണ് ബൂത്തിലേക്ക് അദ്ദേഹം എത്തിയത്. പൂക്കളെറിഞ്ഞും ആർപ്പുവിളിച്ചുമാണ് ആരാധകർ വിജയിയെ പോളിംഗ് ബൂത്തിലേക്ക് എത്തിച്ചത്. താരത്തിന്റെ വീഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസിൽ പരാതി ലഭിച്ചത്.

Related posts

വിവിധ മേഖലകളിലെ 2000ത്തോളം സ്ത്രീകള്‍, മുഖ്യമന്ത്രി പങ്കെടുക്കുന്ന നവകേരള സ്ത്രീ സദസ് ഇന്ന് കൊച്ചിയിൽ

Aswathi Kottiyoor

കന്നിവോട്ടർക്ക് സമ്മാനം കുരുമുളക് തൈ; വയനാട്ടില്‍ തെരഞ്ഞെടുപ്പ് സ്പൈസാണ്

Aswathi Kottiyoor

കുത്തനെ കുറഞ്ഞ് സ്വര്‍ണവില; ഒരു ദിവസത്തെ ഏറ്റവും വലിയ ഇടിവ്

Aswathi Kottiyoor
WordPress Image Lightbox