24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • സെറിബ്രൽ പാൾസി അഥവാ മസ്തിഷ്ക തളർവാദത്തെ അതിജീവിച്ച് സിവിൽ സർവീസിൽ ഇടം നേടിയ മലയാളി പെൺകുട്ടി!
Uncategorized

സെറിബ്രൽ പാൾസി അഥവാ മസ്തിഷ്ക തളർവാദത്തെ അതിജീവിച്ച് സിവിൽ സർവീസിൽ ഇടം നേടിയ മലയാളി പെൺകുട്ടി!

ഈ മഹാരോഗം ഇപ്പോൾ മുഖ്യധാരയിലേക്ക് വന്നിരിക്കുന്നു. ബോധവൽക്കരണത്തിന്റെ ഭാഗമായി എല്ലാവർഷവും ഒക്ടോബർ 6 സെറിബ്രൽ പാൾസി ദിനമായി തന്നെ ആചരിക്കുന്നുണ്ട്. ലളിതമായി പറഞ്ഞാൽ തലച്ചോറിനുണ്ടാകുന്ന സ്ട്രോക്കാണ് ഈ രോഗത്തിന് കാരണം. ഇത് അമ്മയുടെ ഗർഭപാത്രത്തിൽ വെച്ചാണ് സംഭവിക്കുന്നത്. ഗർഭ കാലത്ത് കഴിക്കുന്ന ചില മരുന്നുകളുടെ പാർശ്വഫലം അമ്മക്കുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ, പ്രസവ സമയത്തുണ്ടാകുന്ന ബുദ്ധിമുട്ടുകൾ മാസം തികയാതെയുള്ള പ്രസവം ഇതൊക്കെ കാരണമാകാം.പൂർണ്ണമായി വൈദ്യശാസ്ത്രത്തിന് പിടികൊടുത്തിട്ടില്ല ഈ രോഗം.ഒരു ശതമാനം ജനറ്റിക്കലായി സംഭവിക്കാം. ന്യൂറോ ഡിസോഡറാണ് പ്രധാനമായും രോഗി നേരിടുന്ന പ്രശ്നം. ഞെരമ്പുകളും പേശികളുമൊക്കെ നമ്മുടെ നിയന്ത്രണത്തിലല്ലാതാകുന്നു. ബുദ്ധിവൈകല്യവും ഉണ്ടാവും. മുൻപ് ഓട്ടിസമാണെന്ന് തെറ്റിദ്ധരിച്ചിരുന്നു. ഇപ്പോൾ പ്രസവിക്കുന്നതിന് മുൻപ് തന്നെ അറിയാനുള്ള സംവിധാനമുണ്ട്. ഗർഭസ്ഥ ശിശുവിനെ അബോർട്ട് ചെയ്യാനുള്ള പരമാവധി സമയപരിധിക്കുള്ള നിയമത്തിന്റെ പരിരക്ഷയുണ്ട്. ജനിക്കുന്ന കുട്ടികൾക്ക് ആയുസ് വളരെ കുറവായിരിക്കും. കൂടുതൽ കാലം ജീവിക്കുന്നവർ ഒട്ടനവധി പ്രശ്നങ്ങൾ നേരിടേണ്ടി വരും.കൂടുതലായി ആൺകുട്ടികളിലാണ് കണ്ട് വരുന്നത്.
പഠന വൈകല്യങ്ങൾ ഉൾപ്പെടെ അലട്ടുന്ന ഈ മഹാരോഗത്തെ അതിജീവിച്ച് സിവിൽ സർവീസ് പോലുള്ള കടുത്ത മത്സരമുള്ള പരീക്ഷകൾ ജയിച്ചു കയറുക അസാധ്യമാണ്. പക്ഷെ ഇതിനെയെല്ലാം അതിജീവിച്ച് കൊയിലാണ്ടി സ്വദേശി എ കെ ശാരിക ഇപ്പോൾ വിജയക്കൊടി നാട്ടിയിരിക്കുന്നു.ഈ പെൺകുട്ടിക്ക് ഇടത് കൈയ്യിലെ മൂന്ന് വിരലുകളാണ് ആകെ ചലിപ്പിക്കാൻ കഴിയുന്നത്. ഈ വിരലുകൾ കൊണ്ടാണ് പരീക്ഷ എഴുതിയസെറിബ്രൽ പാൾസി അഥവാ മസ്തിഷ്ക തളർവാദത്തെ അതിജീവിച്ച് സിവിൽ സർവീസിൽ
ഇടം നേടിയ മലയാളി പെൺകുട്ടി!

ഈ മഹാരോഗം ഇപ്പോൾ മുഖ്യധാരായിലേക്ക് വന്നിരിക്കുന്നു. ബോധവൽക്കരണത്തിന്റെ ഭാഗമായി എല്ലാവർഷവും ഒക്ടോബർ 6 സെറിബ്രൽ പാൾസി ദിനമായി തന്നെ ആചരിക്കുന്നുണ്ട്. ലളിതമായി പറഞ്ഞാൽ തലച്ചോറിനുണ്ടാകുന്ന സ്ട്രോക്കാണ് ഈ രോഗത്തിന് കാരണം. ഇത് അമ്മയുടെ ഗർഭപാത്രത്തിൽ വെച്ചാണ് സംഭവിക്കുന്നത്. ഗർഭ കാലത്ത് കഴിക്കുന്ന ചില മരുന്നുകളുടെ പാർശ്വഫലം അമ്മക്കുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ, പ്രസവ സമയത്തുണ്ടാകുന്ന ബുദ്ധിമുട്ടുകൾ മാസം തികയാതെയുള്ള പ്രസവം ഇതൊക്കെ കാരണമാകാം.പൂർണ്ണമായി വൈദ്യശാസ്ത്രത്തിന് പിടികൊടുത്തിട്ടില്ല ഈ രോഗം.ഒരു ശതമാനം ജനറ്റിക്കലായി സംഭവിക്കാം. ന്യൂറോ ഡിസോഡറാണ് പ്രധാനമായും രോഗി നേരിടുന്ന പ്രശ്നം. ഞെരമ്പുകളും പേശികളുമൊക്കെ നമ്മുടെ നിയന്ത്രണത്തിലല്ലാതാകുന്നു. ബുദ്ധിവൈകല്യവും ഉണ്ടാവും. മുൻപ് ഓട്ടിസമാണെന്ന് തെറ്റിദ്ധരിച്ചിരുന്നു. ഇപ്പോൾ പ്രസവിക്കുന്നതിന് മുൻപ് തന്നെ അറിയാനുള്ള സംവിധാനമുണ്ട്. ഗർഭസ്ഥ ശിശുവിനെ അബോർട്ട് ചെയ്യാനുള്ള പരമാവധി സമയപരിധിക്കുള്ള നിയമത്തിന്റെ പരിരക്ഷയുണ്ട്. ജനിക്കുന്ന കുട്ടികൾക്ക് ആയുസ് വളരെ കുറവായിരിക്കും. കൂടുതൽ കാലം ജീവിക്കുന്നവർ ഒട്ടനവധി പ്രശ്നങ്ങൾ നേരിടേണ്ടി വരും.കൂടുതലായി ആൺകുട്ടികളിലാണ് കണ്ട് വരുന്നത്.
പഠന വൈകല്യങ്ങൾ ഉൾപ്പെടെ അലട്ടുന്ന ഈ മഹാരോഗത്തെ അതിജീവിച്ച് സിവിൽ സർവീസ് പോലുള്ള കടുത്ത മത്സരമുള്ള പരീക്ഷകൾ ജയിച്ചു കയറുക അസാധ്യമാണ്. പക്ഷെ ഇതിനെയെല്ലാം അതിജീവിച്ച് കൊയിലാണ്ടി സ്വദേശി എ കെ ശാരിക ഇപ്പോൾ വിജയക്കൊടി നാട്ടിയിരിക്കുന്നു.ഈ പെൺകുട്ടിക്ക് ഇടത് കൈയ്യിലെ മൂന്ന് വിരലുകളാണ് ആകെ ചലിപ്പിക്കാൻ കഴിയുന്നത്. ഈ വിരലുകൾ കൊണ്ടാണ് പരീക്ഷ എഴുതിയത്. ഇത് അത്ഭുതകരമായ മഹാ വിജയം തന്നെയാണ് അതോടപ്പം കേരളത്തിന്റെ അഭിമാന മുഹൂർത്തവും. സർക്കാർ സ്കൂളിലാണ് ശാരിക പഠിച്ചത് എന്നത് മറ്റൊരു അഭിമാനവും.(വലിയശാല രാജു )

Related posts

‘4 പേരുടെ നില അതീവ ഗുരുതരം; മരിച്ച കുട്ടിയുടെ അമ്മയും സഹോദരനും ഗുരുതരാവസ്ഥയിൽ’; മന്ത്രി വീണ ജോർജ്

Aswathi Kottiyoor

‘ആസിഫ് അലിയെ അപമാനിച്ചതായി തോന്നിയില്ല’: വിവാദത്തില്‍ പ്രതികരിച്ച് സംവിധായകന്‍ ജയരാജ്

Aswathi Kottiyoor

ഫണ്ട് ഏറ്റ് വാങ്ങി

Aswathi Kottiyoor
WordPress Image Lightbox