23.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • മലബാര്‍ പൊറോട്ടയുടെ ജിഎസ്ടി കൂട്ടണമെന്ന ഉത്തരവ് തള്ളി
Uncategorized

മലബാര്‍ പൊറോട്ടയുടെ ജിഎസ്ടി കൂട്ടണമെന്ന ഉത്തരവ് തള്ളി

മലബാര്‍ പൊറോട്ടയുടെ ജിഎസ്ടി 18 ശതമാനം ആക്കണമെന്നുള്ള അപ്പലേറ്റ് അതോറിറ്റിയുടെ ഉത്തരവ് ഹൈക്കോടതി തള്ളി. ബ്രഡ്ഡിന് സമാനമാണ് മലബാര്‍ പൊറോട്ടയെന്ന് വ്യക്തമാക്കിയാണ് 18 ശതമാനത്തില്‍ നിന്ന് 5 ശതമാനം ജി എസ് ടി ആക്കി ഇളവ് അനുവദിച്ചത്. സെന്‍ട്രല്‍ സ്റ്റേറ്റ് ഗുഡ്സ് ആന്‍ഡ് സര്‍വീസസ് ആക്ട് പ്രകാരം 18 ശതമാനം ജി.എസ്.ടി ഈടാക്കാനായിരുന്നു തീരുമാനം. ഇതിനെതിരെ മോഡേണ്‍ ഫുഡ് എന്റര്‍പ്രൈസസ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്.

മോഡേണ്‍ ഫുഡ് എന്റര്‍പ്രൈസസിന്റെ ക്ലാസിക് മലബാര്‍ പൊറോട്ട, ഹോള്‍വീറ്റ് മലബാര്‍ പൊറോട്ട എന്നിവയ്ക്ക് 18 ശതമാനം ജി.എസ്.ടി ചുമത്തിയതിനെതിരെയായിരുന്നു ഹര്‍ജി. പൊറോട്ട ബ്രെഡിന് സമാനമല്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ജിഎസ്ടി 18 ശതമാനമാക്കി ഉയര്‍ത്താന്‍ തീരുമാനിച്ചത്. എന്നാല്‍ ബ്രെഡ്ഡിന്റെ ശ്രേണിയിലുള്ള ഉത്പന്നമാണ് പൊറോട്ടയെന്നും ധാന്യപ്പൊടി കൊണ്ട് തന്നെയാണ് പൊറോട്ടയും നിര്‍മ്മിക്കുന്നതെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.

പൊറോട്ടയും ബ്രെഡ്ഡും രണ്ടാണെന്നായിരുന്നു സര്‍ക്കാര്‍ വാദം. ഈ വാദം തള്ളിക്കൊണ്ട് ജസ്റ്റിസ് ദിനേശ് കുമാര്‍ സിംഗിന്റെ സിംഗിള്‍ ബെഞ്ചാണ് 5 ശതമാനം ജി.എസ്.ടി മതിയെന്ന ഉത്തരവിറക്കിയത്. ഇതോടെ പാക്കറ്റിലാക്കിയ മലബാര്‍ പൊറോട്ട , ഗോതമ്പ് പൊറോട്ട എന്നിവയ്ക്കാകും ഇളവ് ബാധകമാവുക.

Related posts

വിമാനത്തിൽ നിന്നും ഭക്ഷണം കഴിച്ച് ഭക്ഷ്യ വിഷബാധ, പ്രതികാരം ചെയ്യാൻ ബോംബ് ഭീഷണി, മലപ്പുറം സ്വദേശി പിടിയിൽ

Aswathi Kottiyoor

സംസ്ഥാന സ്കൂള്‍ കലോത്സവം; സ്വര്‍ണക്കപ്പിനായി കടുത്ത പോരാട്ടം, കണ്ണൂര്‍ മുന്നില്‍

Aswathi Kottiyoor

ഡിഎ കുടിശ്ശിക അടക്കം ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകളുടെ പണിമുടക്ക് ഇന്ന്; ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ

Aswathi Kottiyoor
WordPress Image Lightbox