23.2 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • നിമിഷപ്രിയയെ വിട്ടുകിട്ടുമോ? അമ്മ യെമനിലേക്ക്
Uncategorized

നിമിഷപ്രിയയെ വിട്ടുകിട്ടുമോ? അമ്മ യെമനിലേക്ക്

കൊച്ചി: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് അമ്മ പ്രേമകുമാരി ഇന്ന് പുലർച്ചെ യെമനിലേക്ക് തിരിച്ചു. സേവ് നിമിഷപ്രിയ ഇൻ്റർനാഷണൽ ആക്ഷൻ കൗൺസിൽ അംഗം സാമുവൽ ജെറോമും ഒപ്പമുണ്ട്. ഇന്ന് പുലർച്ചെ കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട പ്രേമകുമാരിയും സാമുവൽ ജെറോമും മുംബൈ വഴിയാണ് യെമനിലേക്ക് പോകുക.

യെമനിൽ നിന്ന് കരമാർഗം സനയിലേക്ക് പോകും. ഞായറാഴ്ചയോ തിങ്കളാഴ്ചയോ ജയിലിലെത്തി നിമിഷപ്രിയയെ കാണാനാണ് തീരുമാനം. യെമൻ പൗരൻ തലാൽ അബ്ദു മഹ്ദി 2017 ൽ കൊല്ലപ്പെട്ട കേസിലാണ് വിചാരണ കോടതി നിമിഷപ്രിയയെ വധ ശിക്ഷയ്ക്ക് വിധിച്ചത്. കൊല്ലപ്പെട്ട തലാലിൻ്റെ കുടുംബത്തിന് ആശ്വാസധനം നൽകി വധശിക്ഷ ഒഴിവാക്കാനുള്ള നീക്കത്തിൻ്റെ ഭാഗമായാണ് പ്രേമകുമാരിയുടെ യാത്ര.

ശിക്ഷയില്‍ ഇളവു നല്‍കണമെന്ന നിമിഷപ്രിയയുടെ ആവശ്യം നേരത്തെ യെമന്‍ കോടതി തള്ളിയിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീല്‍ യെമന്‍ സുപ്രീം കോടതിയും തള്ളിയിരുന്നു. ശരിയത്ത് നിയമപ്രകാരമുള്ള ദിയാധനം കൊല്ലപ്പെട്ട തലാല്‍ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാല്‍ ശിക്ഷയില്‍ ഇളവ് ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് നിമിഷപ്രിയയുടെ കുടുംബത്തിന്റെ വാദം. യെമനിലെ സര്‍ക്കാരുമായി ഇന്ത്യക്ക് ഔദ്യോഗിക നയതന്ത്ര ബന്ധമില്ല. ഈ സഹചര്യത്തില്‍ ‘സേവ് നിമിഷ പ്രിയ’ ആക്ഷന്‍ കൗണ്‍സിലാണ് യെമനിലെ ചര്‍ച്ചകള്‍ക്കുള്ള ക്രമീകരണങ്ങള്‍ നടത്തുന്നത്.

Related posts

ഇന്‍സ്പെക്ടര്‍ ‘കല്യാണി’ മരണം കൊലപാതകമോ?, ദുരൂഹത ബാക്കി, മൂന്ന് പൊലീസുകാര്‍ക്കെതിരെ നടപടി

Aswathi Kottiyoor

ഭര്‍ത്താവുമായി വഴക്കിട്ടു, ഡീസലൊഴിച്ച് സ്വയം തീ കൊളുത്തി പൊള്ളലേറ്റ യുവതി ചികിത്സയിലിരിക്കെ മരിച്ചു

Aswathi Kottiyoor

കെഎസ്ആർടിസി ഡ്രൈവർക്ക് തലകറക്കം, ബസ് നിയന്ത്രണം വിട്ട് 5 വാഹനങ്ങളിലിടിച്ചു; നിരവധിപ്പേര്‍ക്ക് പരിക്ക്

Aswathi Kottiyoor
WordPress Image Lightbox