21.9 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • 8 മണ്ഡലങ്ങളിൽ വെബ് കാസ്റ്റിംഗ്, ആറ്റിങ്ങലിലെ ഇരട്ടവോട്ടുകൾ നീക്കി, തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയിൽ
Uncategorized

8 മണ്ഡലങ്ങളിൽ വെബ് കാസ്റ്റിംഗ്, ആറ്റിങ്ങലിലെ ഇരട്ടവോട്ടുകൾ നീക്കി, തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയിൽ

ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ എട്ട് മണ്ഡലങ്ങളിൽ വെബ് കാസ്റ്റിംഗ് ഏർപ്പെടുത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയിൽ. കാസർകോട്, കണ്ണൂർ, കോഴിക്കോട്,വയനാട്, മലപ്പുറം പാലക്കാട്,ത്യശൂർ, തിരുവനന്തപുരം മണ്ഡലങ്ങളിലാണ് വെബ് കാസ്റ്റിംഗ് നടത്തുക. സ്വതന്ത്യവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്താനുളള ക്രമീകരണങ്ങൾ സംസ്ഥാനത്താകെ സജ്ജമാക്കിയിട്ടുണ്ട്. ആറ്റിങ്ങലിൽ ഇരട്ടവോട്ട് കണ്ടെത്തി നീക്കം ചെയ്തു. ബൂത്തുകളിൽ ആവശ്യമായ എല്ലാ സുരക്ഷയും ഉറപ്പാക്കും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുളള ഹർജികൾ തിരഞ്ഞെടുപ്പ് നടപടികളെ ബാധിക്കുമെന്നും കമ്മീഷൻ കോടതിയെ അറിയിച്ചു.

കള്ളവോട്ട് തടയാൻ വടകര മണ്ഡലത്തിലെ വോട്ടിങ് വീഡിയോയിൽ പകർത്തണമെന്ന ആവശ്യവുമായി യുഡിഎഫ് നൽകിയ ഹർജിയും, ഇരട്ട വോട്ടുകളിൽ കോടതി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ആറ്റിങ്ങൽ മണ്ഡലത്തിലെ യുഡിഎഫ് പ്രവർത്തകർ നൽകിയ ഹർജിയുമാണ് ഹൈക്കോടതി ഇന്ന് പരിഗണിച്ചത്. നേരത്തെ ഹർജികളിൽ തെരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി വിശദീകരണം തേടിയിരുന്നു. അതേ തുടർന്നാണ് കമ്മീഷൻ കോടതിയെ വിവരങ്ങൾ ധരിപ്പിച്ചത്.

ബൂത്ത് ചുമതലയുള്ള ഉദ്യോഗസ്ഥരിലും പൊലീസുകാരിലും കൂടുതൽ സിപിഎം അനുഭാവികളാണെന്നും അതിനാൽ സ്വതന്ത്രമായ തെരഞ്ഞെടുപ്പ് നടത്താൻ മുഴുവൻ ബൂത്തുകളിലെയും ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യണമെന്നായിരുന്നു വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന്റെ ആവശ്യം. പാനൂർ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ മണ്ഡലത്തിൽ കേന്ദ്രസേനയെ ഉറപ്പാക്കാൻ നിർദേശിക്കണമെന്ന ആവശ്യവും യുഡിഎഫ് മുന്നോട്ട് വെച്ചിരുന്നു.

Related posts

48 മണിക്കൂർ കൂടി ശക്തമായ മഴയ്ക്ക് സാധ്യത; അതീവ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്, പൊതുജനങ്ങൾക്ക് ജാഗ്രത നിർദേശം

Aswathi Kottiyoor

യാ മോനേ പിന്നേം..! വരുന്നൂ വന്ദേ മെട്രോ! ചുരുങ്ങിയ ദൂരം ചീറിപ്പായാൻ ഇനി മിനിറ്റുകൾ മാത്രം!

Aswathi Kottiyoor

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കൊട്ടിയൂർ യൂണിറ്റ് വാർഷികം നീണ്ടുനോക്കി പെൻഷൻ ഭവനിൽ വച്ച് നടന്നു

Aswathi Kottiyoor
WordPress Image Lightbox