സയന്‍റിഫിക് റിപ്പോർട്ട്സ് ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തില്‍ വാസുകിയുടെ ജീവിതകാലം 47 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് പടിഞ്ഞാറൻ ഇന്ത്യയില്‍ സജീവമായിരുന്ന ചതുപ്പ് നിറഞ്ഞ നിത്യഹരിത വനങ്ങളാണെന്ന് വ്യക്തമാക്കുന്നു. വാസുകിക്ക് 2,200 പൗണ്ട് (ഏതാണ്ട് 1,000 കിലോഗ്രാം) ഭാരം ഉണ്ടായിരുന്നതായി കണക്കാക്കുന്നു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി റൂർക്കിയിലാണ് വാസുകിയെ കുറിച്ചുള്ള കൂടുതല്‍ പഠനങ്ങള്‍ നടത്തിയത്. ‘ഹിന്ദു ദൈവമായ ശിവന്‍റെ കഴുത്തിലെ പാമ്പായ വാസുകിയുടെ പേരാണ് പുതിയ പാമ്പിന് നല്‍കിയതെന്ന് പഠന സംഘത്തിലെ ദേബജിത് ദത്ത അറിയിച്ചു. ‘പാമ്പിന്‍റെ വലുപ്പവും ഭാരവും കണക്കിലെടുക്കുമ്പോള്‍ അത് പതുക്കെ ചലിക്കുന്ന പതിയിരുന്ന് വേട്ടയാടുന്ന ഒന്നായിരുന്നു. എന്നാല്‍ പാമ്പിന്‍റെ ഭക്ഷണ ക്രമത്തെ കുറിച്ച് വ്യക്തതയില്ല. അതേസമയം സമീപത്ത് നിന്ന് കണ്ടെത്തിയ മറ്റ് ഫോസിലുകൾ ചരിത്രാതീത തിമിംഗലങ്ങൾ, ക്യാറ്റ്ഫിഷ്, ആമകൾ, മുതലകൾ, മറ്റ് തണ്ണീർത്തട ജീവികള്‍ എന്നിവയോടൊപ്പമാണ് ഈ കൂറ്റന്‍ പാമ്പും ജീവിച്ചതെന്ന് വ്യക്തമാണ്.’ ദേബജിത് ദത്ത പറഞ്ഞു.
- Home
- Uncategorized
- ‘വാസുകി ഇൻഡിക്കസ്’; 47 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയില്‍ ജീവിച്ചിരുന്ന ഏറ്റവും വലിയ പാമ്പ്
previous post