ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ഭക്ഷണത്തിനൊപ്പം ചെമ്മീൻ കറി കഴിച്ചതിന് പിന്നാലെ സിബിന് ശ്വാസം മുട്ടൽ അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ വരാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു.
മരണകാരണം സ്ഥിരീകരിക്കാൻ ആന്തരികാവയവങ്ങളുടെ സാംപിൾ പരിശോധനയ്ക്ക് അയച്ചതായി പൊലീസ് പറഞ്ഞു.