22.5 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • സൈബര്‍ സെല്ലിന്റെ സഹായം; ബൈക്കില്‍ പാഞ്ഞെത്തിയ ‘കുഞ്ഞു’വിനെ പിടികൂടിയത് ഒരു കിലോ കഞ്ചാവുമായി
Uncategorized

സൈബര്‍ സെല്ലിന്റെ സഹായം; ബൈക്കില്‍ പാഞ്ഞെത്തിയ ‘കുഞ്ഞു’വിനെ പിടികൂടിയത് ഒരു കിലോ കഞ്ചാവുമായി

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ബാലരാമപുരം ഭാഗത്ത് നിന്ന് 1.036 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍. പള്ളിച്ചല്‍ തലയല്‍ സ്വദേശി കുഞ്ഞു എന്ന് വിളിക്കുന്ന അരുണ്‍ പ്രശാന്ത് ആണ് അറസ്റ്റിലായതെന്ന് എക്‌സൈസ് അറിയിച്ചു. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് അരുണ്‍ പ്രശാന്ത് എന്നും എക്‌സൈസ് പറഞ്ഞു. നെയ്യാറ്റിന്‍കര എക്സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ശ്യാം കുമാറും സംഘവും സൈബര്‍ സെല്ലിന്റെ സഹായത്തോടു കൂടിയാണ് ബൈക്കില്‍ വന്ന പ്രതിയെ പിടികൂടിയത്. സുനില്‍രാജ്, ബിജുരാജ്, ഷാജു പി ബി, ഹരികൃഷ്ണന്‍, അഖില്‍, അനില്‍ കുമാര്‍ തുടങ്ങിയവരും പരിശോധനയില്‍ പങ്കെടുത്തു.

വാഹന പരിശോധനയ്ക്കിടെ കാറില്‍ വന്ന യുവാക്കളില്‍ നിന്ന് എംഡിഎംഎയും കഞ്ചാവും പിടികൂടി. കാട്ടാക്കട കുളതുമ്മല്‍ ചൂണ്ടുപലക ഭാഗത്ത് നിന്നാണ് എക്‌സൈസ് സംഘം മയക്കുമരുന്നുമായി യുവാക്കളെ അറസ്റ്റ് ചെയ്തത്. കോഴിക്കോട് സ്വദേശി അബിന്‍ സി.ബി (26 വയസ്സ് ), തിരുവനന്തപുരം ചൂഴമ്പാല സ്വദേശി ജിതിന്‍ (26), നെടുമങ്ങാട് കരിപ്പൂര്‍ സ്വദേശി അഖില്‍ (26) എന്നിവരാണ് പിടിയിലായത്.

ഇവരില്‍ നിന്നും 1.056 ഗ്രാം എംഡിഎംഎ, 10 ഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തു. ഇലക്ഷന്‍ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടോണി ജോസിന്റെ നേതൃത്വത്തിലുള്ള നര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡിന്റെ പരിശോധനയിലാണ് യുവാക്കള്‍ കുടുങ്ങിയത്. സംഘത്തില്‍ ഗ്രേഡ് അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ രാജേഷ് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ സന്തോഷ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വിപിന്‍, കൃഷ്ണ പ്രസാദ്, സുരേഷ് ബാബു, നന്ദകുമാര്‍, ഷമീര്‍ പ്രബോധ് എന്നിവര്‍ പങ്കെടുത്തു.

Related posts

ഇതാണവസ്ഥ, വിമാനത്തിലെ കുഷ്യനില്ലാത്ത സീറ്റിന്റെ ചിത്രം പങ്കുവച്ച് യുവതി

Aswathi Kottiyoor

ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന മരലോറികൾ കൂട്ടുപുഴയിൽ തടഞ്ഞ് ടിംബർ ലോറി ഡ്രൈവർമാർ

Aswathi Kottiyoor

21-ാം വയസ് മുതൽ പൊലീസിന് സ്ഥിരം തലവേദന; ഒടുവിൽ യുവാവിനെ കാപ്പാ നിയമപ്രകാരം നാടുകടത്തി

Aswathi Kottiyoor
WordPress Image Lightbox