26.5 C
Iritty, IN
June 30, 2024
  • Home
  • Uncategorized
  • പൂര ലഹരിയിലേക്ക് തൃശ്ശൂര്‍, നെയ്തലക്കാവിലമ്മ തെക്കേ ഗോപുരം തുറക്കുന്നതോടെ പൂരവിളംബരം
Uncategorized

പൂര ലഹരിയിലേക്ക് തൃശ്ശൂര്‍, നെയ്തലക്കാവിലമ്മ തെക്കേ ഗോപുരം തുറക്കുന്നതോടെ പൂരവിളംബരം

തൃശ്ശൂര്‍: പൂര ലഹരിയിലേക്ക് തൃശ്ശൂര്‍. പതിനൊന്നു മണിയോടെ നെയ്തലക്കാവിലമ്മ തെക്കേ ഗോപുരം തുറക്കുന്നതോടെയാണ് പൂര വിളംബരമാവുക. രാവിലെ ആറാട്ടിന് ശേഷമാണ് നെയ്തലക്കാവിലമ്മ എറണാകുളം ശിവകുമാറിന്റെ തിടമ്പേറി വടക്കുന്നാഥനിലേക്ക് പോവുക. പാറമേക്കാവ് വഴി തേക്കിൻകാട്ടിലേക്ക് കയറുന്ന നെയ്തലക്കാവിലമ്മ മണികണ്ഠനാലിലെത്തും. അവിടെ നിന്നും പാണ്ടിമേളത്തിന്റെ അകമ്പടിയിൽ ശ്രീമൂലസ്ഥാനത്ത് എത്തും.

വടക്കുന്നഥ നകത്ത് പ്രവേശിച്ച് വലം വച്ച് തെക്കേ ഗോപുരം തുറന്ന് പുറത്തേക്കിറങ്ങും. വടക്കുന്നാഥനെ വണങ്ങി അടിയന്തിര മാരാർ ശംഖ് വിളിക്കുന്നതോടെ പൂര വിളംബരം. പിന്നീടുള്ള 36 മണിക്കൂർ നാദ, മേള വർണ്ണ വിസ്മയങ്ങളുടെ വിസ്മയം. നാളെ പൂരത്തിനെത്തുന്ന 90 ആനകളുടെ ഫിറ്റ്നസ് പരിശോധന ഉച്ചതിരിഞ്ഞ് നടക്കും രണ്ടുമണിയോടെ തേക്കിൻകാട് മൈതാനിയും പാറമേക്കാവും ആനകളെക്കൊണ്ട് നിറയും.

Related posts

ഒരിടത്ത് തലയിൽ ചാക്കിട്ട് മൂടി, മറ്റൊരിടത്ത് ട്രേ കമിഴ്ത്തി; ഭിത്തി തുരന്നും വാതിൽ പൊളിച്ചും മോഷണം; കൊല്ലത്ത്

Aswathi Kottiyoor

വിവാഹപ്പന്തൽ പൊളിക്കുന്നതിനിടെ മൂന്ന്‌ അതിഥിത്തൊഴിലാളികൾ ഷോക്കേറ്റ് മരിച്ചു

Aswathi Kottiyoor

വണ്ടിപ്പെരിയാറിലെ 6 വയസുകാരിയുടെ കുടുംബത്തിന്റെ ബാങ്ക് വായ്പ ഏറ്റെടുത്ത് സിപിഎം; വീട് പൂർത്തിയാക്കാനും സഹായം

Aswathi Kottiyoor
WordPress Image Lightbox