മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരിൽ നിന്ന് 43.36 ലക്ഷം രൂപയുടെ സ്വർണവും 48000 രൂപയുടെ സിഗററ്റും കസ്റ്റംസ് പിടിച്ചു. കഴിഞ്ഞ ദിവസം ദോഹയിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് 22.08 ലക്ഷം രൂപ വിലവരുന്ന 299 ഗ്രാം സ്വർണം പിടിച്ചു. ഷാർജയിൽ നിന്ന് എത്തിയയാളിൽ നിന്ന് 21.28 ലക്ഷത്തിന്റെ 304 ഗ്രാം സ്വർണവും പിടിച്ചിരുന്നു. ഇരുവരും ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്.
ദോഹയിൽ നിന്ന് ഇൻഡിഗോ വിമാനത്തിലെത്തിയ യാത്രക്കാരനിൽ നിന്നാണ് 2400 സിഗററ്റുകൾ പിടിച്ചത്. ബാഗേജിൽ ഒളിപ്പിച്ചാണ് ഇവ കടത്താൻ ശ്രമിച്ചത്.