24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • സ്വർണവില കുറഞ്ഞു; നേരിയ ആശ്വാസത്തിൽ സ്വർണാഭരണ ഉപഭോക്താക്കൾ
Uncategorized

സ്വർണവില കുറഞ്ഞു; നേരിയ ആശ്വാസത്തിൽ സ്വർണാഭരണ ഉപഭോക്താക്കൾ

തിരുവനന്തപുരം: റെക്കോർഡ് വില വർദ്ധനവിന് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഇന്ന് 240 രൂപ കുറഞ്ഞു. തിങ്കളാഴ്ച 54640 എന്ന റെക്കോർഡ് വിലയിലേക്ക് എത്തിയ ശേഷം ആദ്യമായാണ് വില കുറയുന്നത്. ഇന്നത്തെ വിപണി വില 54,120 രൂപയാണ്.

ഏപ്രിൽ ഒന്ന് മുതൽ തന്നെ 50,000 ത്തിന് മുകളിലാണ് സ്വർണവില. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ വർദ്ധിക്കുന്നതിനാൽ സ്വർണ്ണത്തിലുള്ള നിക്ഷേപങ്ങൾ വർധിക്കുകയാണ്. വർദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ നിക്ഷേപകരെ സ്വർണം പോലുള്ള സുരക്ഷിതമായ നിക്ഷേപങ്ങളിലേക്ക് നയിക്കുന്ന കാരണമാണ് വില ഉയരുന്നത്.

നിലവിൽ സ്വർണാഭരണ ഉപഭോക്താക്കൾ ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ പണിക്കൂലിയും ജിഎസ്ടിയും അടക്കം 59000 രൂപ നൽകണം.
ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വിപണി വില 6765 രൂപയാണ്. 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5670 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 90 രൂപയാണ് ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയുമാണ്.

Related posts

ഹാൾ ടിക്കറ്റ് മറന്നു, വഴിയരികിൽ നിന്ന് പൊട്ടിക്കരഞ്ഞ് ദിയ, ദൈവദൂതനപ്പോലെ പൊലീസ് ഡ്രൈവർ; ഈ കരുതലിന് സല്യൂട്ട്

Aswathi Kottiyoor

തമിഴ്നാട്ടിൽനിന്ന് അയോധ്യയിലേക്ക് വെടിമരുന്നുമായി പോയ ട്രക്കിന് തീപിടിച്ചു, നിന്നുകത്തിയത് മണിക്കൂറുകൾ

Aswathi Kottiyoor

ഭരണഘടനയെ അപമാനിച്ച മന്ത്രി വിദ്യാർത്ഥികളുടെ നിലവാരം അളക്കാൻ പാടുപെടേണ്ട’; സജി ചെറിയാന് മറുപടിയുമായി കെഎസ്‍യു

Aswathi Kottiyoor
WordPress Image Lightbox