26 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • നീയാള് കൊള്ളാല്ലോടാ; ഉത്തരക്കടലാസിൽ ചുരുട്ടിവച്ച 200 രൂപ, ജയിപ്പിക്കാൻ അധ്യാപകന് വിദ്യാർത്ഥിയുടെ കൈക്കൂലി
Uncategorized

നീയാള് കൊള്ളാല്ലോടാ; ഉത്തരക്കടലാസിൽ ചുരുട്ടിവച്ച 200 രൂപ, ജയിപ്പിക്കാൻ അധ്യാപകന് വിദ്യാർത്ഥിയുടെ കൈക്കൂലി


എൻ്റെ കോപ്പി ഞാൻ ഗുരുവിന് നൽകിക്കഴിഞ്ഞു, അദ്ദേഹം ആ​ഗ്രഹിച്ചാൽ ഞാൻ പാസാകും’ എന്നും ഉത്തരക്കടലാസിൽ എഴുതിയിട്ടുണ്ട്. അതിന്റെ അടുത്തായി പേപ്പറിന്റെ മടക്കിൽ ഒരു 200 രൂപ വച്ചിരിക്കുന്നതും വീഡിയോയിൽ കാണാം.
പരീക്ഷയ്ക്ക് പഠിക്കുക അല്പം ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. എന്നാൽ, അല്പം ബുദ്ധിമുട്ടിയില്ലെങ്കിൽ വിജയിക്കാനാവില്ലല്ലോ? എന്നാൽ, എളുപ്പവഴി നോക്കുന്നവരും കുറവല്ല. അടുത്തിരിക്കുന്നവരോട് ചോദിച്ചെഴുതുക, കോപ്പിയടിക്കുക അങ്ങനെ പോകുമത്. എന്നാലും, അധ്യാപകന് കൈക്കൂലി കൊടുക്കുക എന്നതിനെ കുറിച്ച് ചിന്തിക്കാനാവുമോ?

അധ്യാപകന് വിദ്യാർത്ഥി കൈക്കൂലി നൽകിയ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത് സകലതിലും ഇന്ന് കൈക്കൂലിയാണ്. എന്നാലും, പരീക്ഷയിൽ ജയിപ്പിക്കാൻ അധ്യാപകന് കൈക്കൂലി കൊടുക്കുക എന്നത് ചിന്തിക്കാൻ അല്പം പ്രയാസമാണ് അല്ലേ? അതും 200 രൂപയാണ് അധ്യാപകന് വിദ്യാർത്ഥി തന്നെ ജയിപ്പിക്കാൻ കൈക്കൂലി കൊടുത്തിരിക്കുന്നത്. ഈ സംഭവം അധ്യാപകൻ വിവരിക്കുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുക.

ഒരു വിദ്യാർത്ഥി അധ്യാപകന് കൈക്കൂലി കൊടുത്തുകൊണ്ട് പരീക്ഷയിൽ ജയിക്കാൻ നോക്കുന്നു എന്ന് വീഡിയോയുടെ കാപ്ഷനിൽ സൂചിപ്പിച്ചിട്ടുണ്ട്. വീഡിയോയിൽ അധ്യാപകൻ പരീക്ഷാപേപ്പർ നോക്കുന്നത് കാണാം. ‘ഈ വിദ്യാർത്ഥി ഒറ്റ ചോദ്യത്തിനും ഉത്തരം നല്കിയിട്ടില്ല, പകരം ചോദ്യം അങ്ങനെ തന്നെ പകർത്തി വച്ചിരിക്കുകയാണ്, അതിനാൽ മാർക്കൊന്നും നൽകാൻ കഴിയില്ല’ എന്നും അധ്യാപകൻ പറയുന്നുണ്ട്.

‘എൻ്റെ കോപ്പി ഞാൻ ഗുരുവിന് നൽകിക്കഴിഞ്ഞു, അദ്ദേഹം ആ​ഗ്രഹിച്ചാൽ ഞാൻ പാസാകും’ എന്നും ഉത്തരക്കടലാസിൽ എഴുതിയിട്ടുണ്ട്. അതിന്റെ അടുത്തായി പേപ്പറിന്റെ മടക്കിൽ ഒരു 200 രൂപ വച്ചിരിക്കുന്നതും വീഡിയോയിൽ കാണാം. ആ 200 രൂപയുടെ നോട്ടും അധ്യാപകൻ കാണിച്ചു തരുന്നുണ്ട്.

Related posts

തദ്ദേശങ്ങളിൽ സേവനപ്രതിസന്ധി; സോഫ്റ്റ്‍വെയറും നടപടിക്രമവും പിടികിട്ടാതെ 2000 പേർ

Aswathi Kottiyoor

മെഡിക്കൽ കോളേജിൽ നഴ്സിങ് അസിസ്റ്റന്‍റ് ജോലി, ഉത്തരവും കിട്ടി’; വീട്ടമ്മയെ പറ്റിച്ച് അരലക്ഷം തട്ടി, അറസ്റ്റ്

Aswathi Kottiyoor

‘വിജയ്‍യുടെ മകന്‍റെ ആദ്യ സംവിധാന സംരംഭം നന്നാവുമോ’?

Aswathi Kottiyoor
WordPress Image Lightbox