ചെന്നൈ: സംഗീതജ്ഞൻ ഇളയരാജയെ വിമർശിച്ച് മദ്രാസ് ഹൈക്കോടതി. ഇളയരാജ എല്ലാവരെക്കാളും മുകളിൽ അല്ലെന്ന് കോടതി വിമർശിച്ചു. പാട്ടുകളുടെ പകർപ്പവകാശം സംബന്ധിച്ച കേസിലാണ് മദ്രാസ് ഹൈക്കോടതിയുടെ വിമർശനം. ഇളയരാജ എല്ലാവരേക്കാളും മുകളിൽ ആണെന്ന് അഭിഭാഷകൻ പറഞ്ഞതിന് മറുപടിയായിട്ടായിരുന്നു കോടതിയുടെ വിമർശനം. മൂന്ന് പേർക്ക് മാത്രമാണ് അങ്ങനെ അവകാശപ്പെടാൻ കഴിയുന്നതെന്ന് കോടതി പറഞ്ഞു. മുത്തുസ്വാമി ദീക്ഷിതർ, ത്യാഗരാജൻ, ശ്യാമശാസ്ത്രി എന്നിവർക്ക് മാത്രമേ ഇങ്ങനെ അവകാശപ്പെടാനാകു എന്ന് കോടതി നിരീക്ഷിച്ചു.
- Home
- Uncategorized
- ‘ഇളയരാജ എല്ലാവരെക്കാളും മുകളിലല്ല’; പാട്ടുകളുടെ പകർപ്പവകാശ കേസിൽ വിമർശിച്ച് മദ്രാസ് ഹൈക്കോടതി