24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • കോടതി ഉത്തരവിനെ എതിർക്കാൻ പ്രതിക്ക് എന്ത് അധികാരമെന്ന് അതിജീവിത; ദിലീപിന്റെ ഹർജി ഉത്തരവിനായി മാറ്റി
Uncategorized

കോടതി ഉത്തരവിനെ എതിർക്കാൻ പ്രതിക്ക് എന്ത് അധികാരമെന്ന് അതിജീവിത; ദിലീപിന്റെ ഹർജി ഉത്തരവിനായി മാറ്റി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതിലെ വസ്തുതാന്വേഷണ റിപ്പോർട്ടിലെ സാക്ഷി മൊഴി അതിജീവിതയ്ക്ക് നൽകുന്നതിനെതിരായ ദിലീപിന്റെ ഹർജി ഉത്തരവിനായി മാറ്റി. തന്റെ എതിർപ്പ് രേഖപ്പെടുത്താതെയാണ് സിംഗിൾ ബെഞ്ച് അതിജീവിതയ്ക്ക് സാക്ഷി മൊഴി പകർപ്പ് നൽകാൻ ഉത്തരവിട്ടതെന്ന് ദിലീപ് കോടതിയെ അറിയിച്ചു. സിംഗിൾ ബെഞ്ച് ഉത്തരവ് നിയമവിരുദ്ധമാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ ആരോപിച്ചു. കോടതി ഉത്തരവിനെ എതിർക്കാൻ പ്രതിക്ക് എന്ത് അധികാരമാണ് ഉള്ളതെന്ന് അതിജീവിതയുടെ അഭിഭാഷകന്‍ തിരിച്ച് ചോദിച്ചു.

ജില്ലാ ജഡ്ജിയുടെ റിപ്പോർട്ടിലെ മൊഴികളുടെ പകർപ്പ് നടിക്ക് നൽകാൻ സിംഗിൾ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. നടിയുടെ ഉപഹർജിയിലായിരുന്നു നടപടി. എന്നാൽ അതിജീവിതയുടെ ഹർജി തീരുമാനമെടുത്ത് തീർപ്പാക്കിയ ശേഷം വീണ്ടുമൊരു ഉത്തരവ് പുറപ്പെടുവിക്കാൻ സിംഗിൾ ബെഞ്ചിന് ആകില്ലെന്നാണ് ദിലീപിന്റെ ഹർജിയിൽ പറയുന്നത്. ഈ ഉത്തരവ് നിയമവിരുദ്ധം എന്നും ദിലീപ് ഹർജിയിൽ ആരോപിക്കുന്നു. അതേസമയം നടിയുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട മെമ്മറി കാർഡ് വിഷയത്തിൽ സാക്ഷി മൊഴി പകർപ്പ് നൽകുന്നതിൽ പ്രതിയായ ദിലീപിന് എന്തിനാണ് ആശങ്ക എന്നാണ് അതിജീവിത ഉന്നയിക്കുന്ന ചോദ്യം. ഹർജി ഉത്തരവിനായി മാറ്റി.

Related posts

‘എന്റെ ഭാര്യയുടെ കാര്യം നോക്കാൻ എനിക്ക് അറിയാം’, ചികിത്സ ഉറപ്പാക്കാൻ ആവശ്യപ്പെട്ടപ്പോൾ ഭർത്താവ് ദേഷ്യപ്പെട്ടു

Aswathi Kottiyoor

ഒട്ടകപ്പുറത്തെ കല്യാണ ആഘോഷം അതിരുവിട്ടു; കണ്ണൂരിൽ വരനെതിരെ കേസ്

Aswathi Kottiyoor

മരിച്ച ആൽബിൻ കുസാറ്റിലെ വിദ്യാർത്ഥിയല്ല; ക്യാമ്പസിലെത്തിയത് സുഹൃത്ത് വിളിച്ചിട്ട്

Aswathi Kottiyoor
WordPress Image Lightbox