22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • അധ്യാപകരുടെ സ്ഥലം മാറ്റം: വിധിക്കെതിരെ അപ്പീല്‍ നല്‍കാൻ വിദ്യാഭ്യാസ വകുപ്പ്; നിയമോപദേശം തേടും
Uncategorized

അധ്യാപകരുടെ സ്ഥലം മാറ്റം: വിധിക്കെതിരെ അപ്പീല്‍ നല്‍കാൻ വിദ്യാഭ്യാസ വകുപ്പ്; നിയമോപദേശം തേടും

തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി അധ്യാപക സ്ഥലം മാറ്റ പട്ടിക റദ്ദാക്കിയ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ വിധിക്കെതിരെ അപ്പീല്‍ നല്‍കുന്നതില്‍ നിയമോപദേശം തേടാന്‍ വിദ്യാഭ്യാസ വകുപ്പ്. അഡ്വക്കറ്റ് ജനറലിന്‍റെ ഉപദേശത്തിനനുസരിച്ച് അപ്പീല്‍ നല്‍കുന്നതില്‍ അന്തിമ തീരുമാനമെടുക്കും. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാമെങ്കിലും ഒരു തവണ പരിഗണിച്ച വിഷയമായതിനാല്‍ വീണ്ടും തിരിച്ചടി നേരിടുമോ എന്ന ആശങ്കയാണ് പുതിയ നീക്കത്തിന് പിന്നില്‍.

അഡ്മിനിസിട്രേറ്റീവ് ട്രൈബ്യൂണല്‍ നിര്‍ദേശിച്ച പട്ടിക പുതുക്കുന്നത് ഭാവിയില്‍ സ്ഥലംമാറ്റ നടപടികളെ സങ്കീര്‍ണമാക്കുമെന്നും വകുപ്പ് വിലയിരുത്തുന്നു. ഈ സാഹചര്യത്തിലാണ് ട്രൈബ്യൂണല്‍ വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള നിയമ സാധുത പരിശോധിക്കുന്നത്. ഫെബ്രുവരിയില്‍ പ്രസിദ്ധീകരിച്ച ഹോം സ്റ്റേഷന്‍ ട്രാന്‍സ്ഫര്‍ പട്ടിക, അദേഴ്സ് ട്രാന്‍സ്ഫര്‍ പട്ടിക എന്നിവയാണ് ട്രൈബ്യൂണല്‍ റദ്ദാക്കിയത്. ഒരു മാസത്തിനകം പുതുക്കിയ കരട് പ്രസിദ്ധീകരിക്കണമെന്നും പരാതികള്‍ കേട്ട ശേഷം ജൂണ്‍ ഒന്നിനകം അന്തിമ പട്ടിക പ്രസിദ്ധീകരിക്കണമെന്നുമാണ് ട്രൈബ്യൂണല്‍ വിധി.

Related posts

സിപിഐഎമ്മിന് 15 സീറ്റ്, കേരള കോണ്‍ഗ്രസ് എമ്മിന് ഒരു സീറ്റ്; എല്‍ഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയാക്കി

Aswathi Kottiyoor

13 കാരിയെ പീഡിപ്പിച്ച് ​ഗർഭിണിയാക്കിയ കേസ്; പ്രതിക്ക് ജീവപര്യന്തത്തിന് പുറമെ 22 വർഷം കഠിന തടവും

Aswathi Kottiyoor

പുതുപ്പള്ളിയില്‍ വോട്ടെടുപ്പ് സമയം അവസാനിച്ചു; വോട്ടര്‍മാരുടെ നീണ്ട നിര തുടരുന്നു

Aswathi Kottiyoor
WordPress Image Lightbox