ഈ വര്‍ഷത്തെ മൂന്നരമാസം പിന്നിടുമ്പോള്‍ മലയാളത്തില്‍ ഇറങ്ങിയത് 51 ചിത്രങ്ങളാണ്. ഈ ചിത്രങ്ങള്‍ എല്ലാം ചേര്‍ന്ന് ആഗോള ബോക്സോഫീസില്‍ നേടിയത് 750 കോടിയോളം രൂപയാണ്. ഏപ്രില്‍ 14 ഞായര്‍ വരെയുള്ള കണക്കാണ് ഇതെന്നാണ് ഫോറം കേരളം റിപ്പോര്‍ട്ട് പറയുന്നത്. മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ കളക്ഷന്‍ ബൂം ആണ് ഇതെന്ന് പറയാം. സാക്നില്‍ക്.കോം റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യന്‍ ബോക്സോഫീസില്‍ മലയാള സിനിമ 374 കോടിയാണ് നേടിയിരിക്കുന്നത്.
അതായത് മലയാള സിനിമയുടെ മൊത്തം കളക്ഷന്‍റെ 50 ശതമാനത്തിന് അടുത്ത് വിദേശത്ത് നിന്നും വരുന്നു എന്നതാണ്. തീയറ്റര്‍ റിലീസ് സംബന്ധിച്ച് മലയാളത്തിന് വലിയ സാധ്യതകളാണ് ഈ കണക്ക് തുറന്നിടുന്നത് എന്ന് വ്യക്തം. അവസാനം ഇറങ്ങിയ വിഷു റിലീസ് ചിത്രങ്ങള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം, ആവേശം എന്നില ഇതിനകം 77 കോടിയോളം രൂപ അഞ്ച് ദിവസത്തില്‍ ആഗോള ബോക്സോഫീസില്‍ നേടി എന്നതും വലിയ വാര്‍ത്തയാണ്.