24.2 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • 73 ദിവസം, ഒരേക്കറിൽ തണ്ണിമത്തന്‍ കൃഷി, ഉപയോഗിച്ചത് ജൈവവളം; നൂറുമേനി വിജയഗാഥയുമായി പാടിയിലെ വീട്ടമ്മ പ്രേമ
Uncategorized

73 ദിവസം, ഒരേക്കറിൽ തണ്ണിമത്തന്‍ കൃഷി, ഉപയോഗിച്ചത് ജൈവവളം; നൂറുമേനി വിജയഗാഥയുമായി പാടിയിലെ വീട്ടമ്മ പ്രേമ

കാസർകോട്: തണ്ണിമത്തന്‍ കൃഷിയില്‍ നൂറുമേനി വിജയഗാഥയുമായി കാസർകോട് പാടിയിലെ പ്രേമ എന്ന വീട്ടമ്മ. ഒരേക്കർ സ്ഥലത്താണ് ഇവരുടെ തണ്ണിമത്തൻ കൃഷി.
പാടിയിലെ പ്രേമ തണ്ണിമത്തൻ കൃഷി ആരംഭിച്ചത് രണ്ട് വർഷം മുമ്പാണ്. പരീക്ഷണാടിസ്ഥാനത്തിൽ 20 സെന്‍റ് സ്ഥലത്തായിരുന്നു കൃഷി. നല്ല വിളവ് ലഭിച്ചതോടെ ഇത്തവണ ഒരേക്കറിലേക്ക് വ്യാപിപ്പിച്ചു. തികച്ചും ജൈവ രീതിയിലാണ് തണ്ണിമത്തൻ പരിപാലനം. ചാണകപ്പൊടിയും പശുവിന്‍റെ മൂത്രവുമാണ് വളമായി ഉപയോഗിച്ചതെന്ന് പ്രേമ പറഞ്ഞു.

73 ദിവസത്തിനുള്ളിൽ തണ്ണിമത്തൻ പാകമായി. മികച്ച വിളവ് ലഭിച്ചെന്ന് പ്രേമ പറയുന്നു. കുടുംബശ്രീ സിഡിഎസ് വഴി ലഭിച്ച വിത്തിനമാണ് ഉപയോഗിച്ചത്. തണ്ണിമത്തന് പുറമേ പച്ചക്കറിയും ചോളവും ഇവര്‍ കൃഷി ചെയ്യുന്നുണ്ട്.

Related posts

സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിൽ,തുടർച്ചായ നാലാം ദിവസവും മൊത്തം ഉപയോഗം 100ദശലക്ഷം യൂണിറ്റ് കടന്നു

Aswathi Kottiyoor

സ്‌പൈസ് ജെറ്റ് യാത്രക്കാരൻ മണിക്കൂറുകളോളം ശുചിമുറിയിൽ കുടുങ്ങി

Aswathi Kottiyoor

ഡോക്ടറാണെന്ന് പരിചയപ്പെടുത്തി ഹൈക്കോടതി അഭിഭാഷകനില്‍ നിന്നും പണം തട്ടിയ കേസില്‍ അമ്മയും മകനും അറസ്റ്റില്‍

Aswathi Kottiyoor
WordPress Image Lightbox