23.8 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • ഹജ്ജ് യാത്രാ നിരക്ക് നിശ്ചയിച്ചു; കരിപ്പൂര്‍ വഴി പോകുന്നവര്‍ നല്‍കേണ്ടത് 3,73,000 രൂപ
Uncategorized

ഹജ്ജ് യാത്രാ നിരക്ക് നിശ്ചയിച്ചു; കരിപ്പൂര്‍ വഴി പോകുന്നവര്‍ നല്‍കേണ്ടത് 3,73,000 രൂപ

കോഴിക്കോട്: ഹജ്ജ് യാത്രാ നിരക്ക് നിശ്ചയിച്ചു. കോഴിക്കോട് കരിപ്പൂര്‍ വഴി പോകുന്ന ഹജ്ജ് തീര്‍ത്ഥാടകര്‍ 3,73,000 രൂപയാണ് നല്‍കേണ്ടത്. കരിപ്പൂര്‍ വഴി പോകുന്നവര്‍ മറ്റുള്ളവരെക്കാള്‍ 35,000 രൂപ അധികം നല്‍കണം. വിമാനനിരക്കിലെ വ്യത്യാസമാണ് വര്‍ദ്ധനവിന് കാരണം.

കൊച്ചി വഴി പോകുന്നവര്‍ 3,37,100 രൂപയും കണ്ണൂര്‍ വഴി പോകുന്നവര്‍ 3,38,000 രൂപയും നല്‍കണം. കരിപ്പൂരില്‍ നിന്നും പോകുന്ന ഹജ്ജ് യാത്രികരില്‍ നിന്നും അധിക നിരക്ക് ഇടാക്കുന്നതിന് എതിരെ പ്രതിഷേധം ശക്തമായിരുന്നു. കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ ഹജ്ജിന് പുറപ്പെടുന്ന കേന്ദ്രമാണ് കോഴിക്കോട് വിമാനത്താവളം.

Related posts

ഓണർഷിപ്പ് സർട്ടിഫിക്കറ്റിന് കൈക്കൂലി; വിജിലൻസിനെ കണ്ടതും ചെരുപ്പിനടിയിൽ പണം ഒളിപ്പിച്ചു,

Aswathi Kottiyoor

5000 രൂപ 1500 ആക്കി കുറച്ചു, കോഴിക്കോട്ടെ ഹെൽത്ത് ഇൻസ്പെക്ടറുടെ വലിയ ‘ദയ’!, ഒടുവിൽ വിജിലൻസ് കയ്യോടെ പൊക്കി

Aswathi Kottiyoor

ദേ ഇവരാണ്, മൊത്തം 1300 ൽ അധികം പേരുണ്ട്; തലസ്ഥാനത്ത് ‘കേരളീയം’ പൊടിപൊടിക്കുമ്പോൾ നിയന്ത്രിക്കാൻ ഓടിനടക്കുന്നവർ

Aswathi Kottiyoor
WordPress Image Lightbox