സൂര്യപ്രകാശത്തിൻ്റെ ഈ അഭാവം വിഗനെല്ലിൽ ജനസംഖ്യ കുറയുന്നതിലേക്ക് നയിച്ചു. ധാരാളം ആളുകൾ വെളിച്ചമുള്ള നാടുകളിലേക്ക് ചേക്കേറി. ഈ കൊഴിഞ്ഞുപോക്ക് ക്രമാതീതമായി വർദ്ധിച്ചതോടെ 1999 -ൽ, അന്നത്തെ മേയർ ഫ്രാങ്കോ മിദാലി ധീരമായ ഒരു പരിഹാരം നിർദ്ദേശിച്ചു. മറഞ്ഞു നിൽക്കുന്ന സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കാൻ ഗ്രാമത്തിൽ ഒരു ഭീമൻ കണ്ണാടി സ്ഥാപിക്കുക.
ആർക്കിടെക്റ്റ് ജിയാകോമോ ബോൺസാനി ഈ വെല്ലുവിളി ഏറ്റെടുത്തു, എൻജിനീയറായ ജിയാനി ഫെരാരിയുടെ സഹായത്തോടെ എട്ട് മീറ്റർ വീതിയും അഞ്ച് മീറ്റർ ഉയരവുമുള്ള ഒരു കണ്ണാടി അദ്ദേഹം രൂപകൽപ്പന ചെയ്തു. 2006 -ൽ ആ കണ്ണാടി ഗ്രാമത്തിൽ സ്ഥാപിച്ചതോടെ കണ്ണാടിയിൽ തട്ടി പ്രതിഫലിച്ച സൂര്യപ്രകാശത്താൽ ഗ്രാമത്തിൽ പകലുണർന്നു. ഈ കണ്ണാടി ദിവസത്തിൽ ആറ് മണിക്കൂർ സൂര്യപ്രകാശം പ്രതിഫലിപ്പിച്ച് സൂര്യൻ്റെ പാത ട്രാക്കു ചെയ്യുന്നതിന് പ്രോഗ്രാം ചെയ്തതാണ്.
നേരിട്ടുള്ള സൂര്യപ്രകാശം പോലെ ശക്തമല്ലെങ്കിലും, പ്രതിഫലിക്കുന്ന പ്രകാശം ഗ്രാമത്തിലെ വീടുകൾക്ക് ആവശ്യമായ വെളിച്ചം നൽകി. മഞ്ഞുകാലത്ത് മാത്രമേ ഈ ഭീമൻ കണ്ണാടി ഇവിടെ ഉപയോഗിക്കാറുള്ളൂ, വർഷത്തിലെ ശേഷിക്കുന്ന സമയം മുഴുവനും ഇത് മൂടിയിടും. പദ്ധതി വളരെ വേഗത്തിലാണ് അന്താരാഷ്ട്ര ശ്രദ്ധ നേടിയത്. മൾട്ടിമീഡിയ ആർട്ടിസ്റ്റായ സിൽവിയ കാംപോറെസി 2020 -ൽ വിഗനെല്ല സന്ദർശിക്കുകയും കണ്ണാടി ഡോക്യുമെൻ്റ് ചെയ്യുകയും ചെയ്തു.
പദ്ധതിയെക്കുറിച്ച് മുൻ മേയർ മിദാലി 2008 ലെ ഒരു അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെയാണ് ” ഇ പദ്ധതിക്ക് പിന്നിലെ ആശയത്തിന് ശാസ്ത്രീയ അടിത്തറയില്ല, മറിച്ച് മനുഷ്യൻ്റേ ആവശ്യത്തിൽ നിന്ന് ഉണ്ടായതാണ്,” വിഗനെല്ലയുടെ വിജയഗാഥ മറ്റിടങ്ങളിലും സമാനമായ പദ്ധതികൾക്ക് പ്രചോദനം നൽകിയിട്ടുണ്ട്.