23.6 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • പെരിയാർ നീന്തിക്കടന്ന് അഞ്ച് വയസുകാരൻ അയാൻ; 780 മീറ്റർ ദൂരം പിന്നിട്ടത് 50 മിനിറ്റുകൊണ്ട്
Uncategorized

പെരിയാർ നീന്തിക്കടന്ന് അഞ്ച് വയസുകാരൻ അയാൻ; 780 മീറ്റർ ദൂരം പിന്നിട്ടത് 50 മിനിറ്റുകൊണ്ട്

ആലുവ: പെരിയാർ നീന്തിക്കടന്ന് അഞ്ച് വയസുകാരൻ അയാൻ അഹമ്മദ്. 780 മീറ്റർ ദൂരം 50 മിനിറ്റുകൊണ്ടാണ് എൽകെജി വിദ്യാർത്ഥി നീന്തിക്കടന്നത്. മുങ്ങിമരണങ്ങൾ ഇല്ലാതാക്കാൻ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ആലുവയിലെ നീന്തൽ പരിശീലന കൂട്ടായ്മയാണ് അയാന് പരിശീലനം നൽകിയത്.

ആഴമേറെയുള്ള പെരിയാർ അയാൻ അഹമ്മദ് ആയാസമില്ലാതെ നീന്തി കടന്നു. ആലുവ മണ്ഡപം കടവിൽ നിന്ന് ദേശംകടവിൽ നീന്തി കയറി ഈ മിടുക്കൻ. വേണ്ടി വന്നത് 50 മിനിറ്റ് മാത്രം. ആലുവ കീഴ്മാട് സ്വദേശിയായ നിയാസ് നാസറിന്റെയും ജുനിതയുടേയും മകനാണ് അയാൻ. മൂന്ന് മാസം കൊണ്ടാണ് അയാൻ നീന്തൽ പഠിച്ചത്. അത് തന്നെയാണ് പരിശീലകൻ സജി വളാശ്ശേരി എല്ലാവരോടും പറയാൻ ശ്രമിക്കുന്നതും. 5 വയസ്സുകാരന് മൂന്ന് മാസത്തിൽ നീന്തൽ പഠിക്കാമെങ്കിൽ ആർക്കും കഴിയും ഒന്ന് മനസ്സ് വെച്ചാൽ.

മുങ്ങിമരണങ്ങൾ അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സ്വമ്മിംഗ് ക്ലബിൽ 1500 പേരെ പരിശീലിപ്പിക്കാനാകും. 15 വർഷത്തിൽ ഭിന്നശേഷിക്കാരടക്കം 9500 പേരാണ് ഇവിടെ നിന്ന് നീന്തി കരകയറിയത്. അതും സൗജന്യമായി.

Related posts

ആറളം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ 2022_ 24 ബാച്ചിലെ സ്റ്റുഡൻറ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു.

Aswathi Kottiyoor

മാക്ട ലെജന്‍ഡ് ഓണർ പുരസ്‍കാരം ശ്രീകുമാരൻ തമ്പിക്ക്

Aswathi Kottiyoor

ജിമ്മിൽ ദാരുണ മരണം; ട്രെഡ്‍മില്ലിൽ നിന്ന് ബാലൻസ് തെറ്റിയ യുവതി പിന്നിലെ ജനലിലൂടെ താഴേക്ക് വീണു

Aswathi Kottiyoor
WordPress Image Lightbox