അതുകൊണ്ടുതന്നെ നിരവധി ഇന്ത്യൻ സംസ്ഥാനങ്ങൾ ടെസ്‌ലയെ കൂടെക്കൂട്ടാനുള്ള ശ്രമത്തിലാണെന്നാണ് റിപ്പോര്‍ട്ടുകൾ. വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്, അമേരിക്കൻ കമ്പനിയെ സ്വന്തമാക്കാൻ ഏറ്റവും വലിയ നീക്കം നടത്തുന്നത് ഗുജറാത്തും തൊട്ടുപിന്നാലെ മഹാരാഷ്ട്രയും ആണ് എന്നാണ്. തെലങ്കാന, കർണാടക എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും ടെസ്‍ല മേധാവി എലോൺ മസ്‌കിൻ്റെ ശ്രദ്ധയിൽപ്പെടാൻ മത്സരിക്കുന്നുണ്ട്. അതേസമയം തമിഴ്‌നാട് അതിൻ്റെ പ്രദേശത്തുള്ള നിരവധി കാർ നിർമ്മാണ പ്ലാന്‍റുകൾ ചൂണ്ടിക്കാട്ടുന്നു. ഹ്യുണ്ടായ് , നിസ്സാൻ , റെനോ, ബിഎംഡബ്ല്യു തുടങ്ങിയ കമ്പനികളുടെ നിർമ്മാണ സൗകര്യങ്ങൾ ഉള്ളതിനാൽ ചെന്നൈയ്ക്ക് ചുറ്റുമുണ്ട്.
ഇപ്പോൾ കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ, ഇതുസംബന്ധിച്ച ചില ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞിരിക്കുന്നു. ടെസ്‌ല സിഇഒ എലോൺ മസ്‌ക് ഇന്ത്യയുടെ മത്സരാധിഷ്ഠിത നിർമ്മാണച്ചെലവുകളും സമ്പന്നമായ കഴിവുകളും മനസ്സിലാക്കുന്നുവെന്ന് ഇന്ത്യാ ടുഡേയോട് സംസാരിച്ച ഗോയൽ വിശദീകരിച്ചു. മഹാരാഷ്ട്രയിലും ഗുജറാത്തിലും ടെസ്‌ല തങ്ങളുടെ പ്ലാൻ്റ് സ്ഥാപിക്കുമോ എന്ന ചോദ്യത്തോട് ഞങ്ങൾ ഇന്ത്യക്കാരാണ്, ഞങ്ങൾ ഇന്ത്യയെക്കുറിച്ച് സംസാരിക്കുന്നു എന്നുമായിരുന്നു ഗോയിലിന്‍റെ മറുപടി.