22.5 C
Iritty, IN
September 7, 2024
  • Home
  • Uncategorized
  • ഹയർസെക്കന്ററി അധ്യാപകരുടെ സ്ഥലമാറ്റം; ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി വിദ്യഭ്യാസ വകുപ്പ്
Uncategorized

ഹയർസെക്കന്ററി അധ്യാപകരുടെ സ്ഥലമാറ്റം; ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി വിദ്യഭ്യാസ വകുപ്പ്

തിരുവനന്തപുരം: ഹയർസെക്കൻ്റി അധ്യാപകരുടെ പൊതുസ്ഥലമാറ്റത്തിൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി പൊതു വിദ്യഭ്യാസ വകുപ്പ്. ഉദ്യോഗസ്ഥരുമായും നിയമവിദഗ്ധരുമായും കൂടിയാലോചിച്ച ശേഷമാകും അന്തിമതീരുമാനം ഉണ്ടാവുക. ട്രൈബ്യൂണലിൻ്റെ വിധി ഹൈക്കോടതി ശരി വച്ചാൽ വീണ്ടും തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് സർക്കാർ. മാനദണ്ഡങ്ങൾ ലംഘിച്ചു എന്ന് കാണിച്ചാണ് സ്ഥലമാറ്റപട്ടിക അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ റദ്ദാക്കിയത്. ഒരു മാസത്തിനകം പ്രശ്‌നങ്ങൾ പരിഹരിക്കുന്ന തരത്തിൽ പട്ടിക പുനഃപ്രസിദ്ധീകരിക്കണം എന്നും ട്രൈബ്യൂണലിൻ്റെ ഉത്തരവിൽ പറയുന്നു.

എന്നാൽ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല എന്ന നിലപാടിലാണ് വിദ്യാഭ്യാസ വകുപ്പ്. ആശയവിനിമയത്തിലെ അപാകതയാണ് പ്രതിസന്ധിക്ക് കാരണം. അതുകൊണ്ട് തന്നെ ഉടനടി നിയമോപദേശം തേടി ഹൈക്കോടതിയെ സമീപിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്. അതേമയം ഫെബ്രുവരിയിൽ പട്ടിക ട്രൈബ്യൂണൽ സ്റ്റേ ചെയ്ത‌പ്പോൾ വിദ്യാഭ്യാസ വകുപ്പ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ സ്റ്റേ നീക്കം ചെയ്‌തില്ല എന്ന് മാത്രമല്ല വിഷയത്തിൽ ഇടപെടാനും കോടതി തയ്യാറായില്ല. പകരം ട്രൈബ്യൂണലിൽ തന്നെ പരിഹരിക്കാൻ നിർദ്ദേശിച്ചു. ഇക്കുറിയും അതേ നിലപാട് തന്നെ ഹൈക്കോടതിയുടെ ഭാഗത്ത് നിന്നുണ്ടായാൽ സർക്കാറിന് അത് വീണ്ടും തിരിച്ചടിയാകും.

Related posts

ചക്രവാതച്ചുഴി അടുത്ത മണിക്കൂറുകളില്‍ ന്യൂനമര്‍ദ്ദമായി മാറും; സംസ്ഥാനത്ത്‍ മഴ തുടരും

Aswathi Kottiyoor

കേരളത്തിലേക്കുള്ള കെഎസ്ആർടിസി യാത്ര, ബാഗിലൊളിപ്പിച്ചത് വൻ തുകയുടെ മഞ്ഞ ലോഹം; ചെക്ക് പോസ്റ്റിൽ കുടുങ്ങി 2 പേർ

Aswathi Kottiyoor

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ചില്ലുപാലം മന്ത്രി മുഹമ്മദ് റിയാസ്; ഇന്ന് നാടിന് സമര്‍പ്പിക്കും

Aswathi Kottiyoor
WordPress Image Lightbox