23.6 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • കുടകിലെ ബീരുഗ ഗ്രാമത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു
Uncategorized

കുടകിലെ ബീരുഗ ഗ്രാമത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു

ഇരിട്ടി :കുടക് ജില്ലയിലെ പൊന്നമ്പേട്ട് താലൂക്കിലെ ബീരുഗ വില്ലേജിലെ ചാമുണ്ഡി മുത്തപ്പ കൊല്ലി റോഡിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. ഇന്ന് രാവിലെ 6.45 ഓടെയാണ് സംഭവം . സമീപത്തെ തോട്ടത്തിലേക്ക് ജോലിക്ക് പോവുകയായിരുന്ന അയ്യാമട മാദയ്യ (ബോഗ്ഗ – 63) ആണ് കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെട്ടത് .

ബീരുഗയിലുംസമീപ പ്രദേശങ്ങളിലെയും ചെറുതും വലുതുമായ തോട്ടങ്ങളിൽ 40-ൽ ലധികം കാട്ടാനകൾ ആണ് തമ്പടിച്ചിരിക്കുന്നത് . ഇതോടെ ഈ പ്രദേശങ്ങളിലെ സാധാരണക്കാരയായ തോട്ടം തൊഴിലാളികളുടെ ജീവന് ആനകൾ ഭീക്ഷണി ആയിരിക്കുകയാണ് .സർക്കാർ ഈ വിഷയത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കണം എന്നാണ് തോട്ടം തൊഴിലാളികളുടെയും നാട്ടുകാരുടെയും ആവശ്യം.

Related posts

റബറിന്റെ താങ്ങുവില കേന്ദ്രശ്രദ്ധയില്‍പ്പെടുത്തും’; ആര്‍ച്ച് ബിഷപ്പിന് റബര്‍ ബോര്‍ഡിന്റെ ഉറപ്പ്

Aswathi Kottiyoor

അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രപരിസരത്ത് മാലിന്യക്കൂമ്പാരത്തില്‍ വെള്ളി കെട്ടിയ ശംഖ്

Aswathi Kottiyoor

ചാവക്കാട് ബാലികയെ പീഡിപ്പിച്ച കേസ്; പ്രതിക്കും കൂട്ടാളിയായ സ്ത്രീക്കും ഇരട്ടജീവപര്യന്തം

Aswathi Kottiyoor
WordPress Image Lightbox