അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് പത്താം വാർഡ് വലിയ പറമ്പ് വീട്ടിൽ ഷിയാസിനെ ( ഡപ്പി, 26) കാപ്പ ചുമത്തി നാടുകടത്തി. എറണാകുളം റേഞ്ച് ഡിഐജി യുടെ ഉത്തരവ് പ്രകാരമാണ് കാപ്പ ചുമത്തി യുവാവിനെ ജില്ലയിൽ നിന്നും നാടുകടത്തിയത്. പുന്നപ്ര , ആലപ്പുഴ സൗത്ത് എന്നീ പൊലീസ് സ്റ്റേഷനുകളിൽ നരഹത്യാ ശ്രമം, അക്രമം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ. ആറ് മാസത്തേക്ക് ജില്ലാ പൊലീസ് മേധവിയുടെ അധികാരപ്രദേശങ്ങളിൽ പ്രവേശിക്കുന്നതിനാണ് നിരോധനം.
- Home
- Uncategorized
- നരഹത്യാ ശ്രമം, അക്രമം തുടങ്ങി നിരവധി കേസുകളിൽ പ്രതി; യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി