28.9 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • ആരോ​ഗ്യകരമായ പാനീയങ്ങളുടെ വിഭാ​ഗത്തിൽ നിന്ന് ബോൺവിറ്റയെ നീക്കം ചെയ്യണം; നിർദേശവുമായി കേന്ദ്രം
Uncategorized

ആരോ​ഗ്യകരമായ പാനീയങ്ങളുടെ വിഭാ​ഗത്തിൽ നിന്ന് ബോൺവിറ്റയെ നീക്കം ചെയ്യണം; നിർദേശവുമായി കേന്ദ്രം

ആരോ​ഗ്യകരമായ പാനീയങ്ങളുടെ വിഭാ​ഗത്തിൽ നിന്ന് ബോൺവിറ്റ ഉൾപ്പെടെയുള്ള പാനീയങ്ങള്‍ നീക്കം ചെയ്യാൻ ഇ-കൊമേഴ്സ് കമ്പനികളോട് കേന്ദ്ര നിര്‍ദ്ദേശം. ഓൺലൈൻ പോർട്ടലുകളിലും മറ്റ് പ്ലാറ്റ്ഫോമുകളിലും ‘ഹെൽത്ത് ഡ്രിങ്ക്‌സ്’ അഥവാ ആരോ​ഗ്യകരമായ പാനീയങ്ങൾ എന്ന വിഭാ​ഗത്തിൽ നിന്ന് ഇവ നീക്കം ചെയ്യണമെന്നാണ് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്റെ അന്വേഷണത്തെ തുടര്‍ന്നാണ് ഇവ ഭക്ഷ്യസുരക്ഷാനിയമത്തിന്റെ പരിധിയിൽ വരുന്ന ആരോ​ഗ്യകരമായ പാനീയങ്ങൾ അല്ലെന്ന് കണ്ടെത്തിയത്. ബോൺവിറ്റയിൽ പഞ്ചസാരയുടെ അളവ് കൂടുതലാണെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങളും മാർ​ഗനിർദേശങ്ങളും പാലിക്കുന്നതിൽ പരാജയപ്പെടുകയും ആരോ​ഗ്യകരമായ പാനീയങ്ങൾ എന്ന പേരിൽ നൽകുകയും ചെയ്യുന്ന കമ്പനികൾക്കെതിരെ നടപടി കൈക്കൊള്ളണമെന്ന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ എഫ്.എസ്.എസ്.എ.ഐ-യോട് നേരത്തേ ആവശ്യപ്പെട്ടിരുന്നു.

പാൽ, മാൾട്ട്, സെറീൽസ് എന്നിവ ഉപയോ​ഗിച്ചുള്ള പാനീയങ്ങളെ ഹെൽത്ത് ഡ്രിങ്കുകൾ, എനർജി ഡ്രിങ്കുകൾ എന്ന പേരിൽ ലേബൽ ചെയ്യുന്നതിനെതിരേ ഇ-കൊമേഴ്സ് പോർട്ടലുകൾക്ക് എഫ്.എസ്.എസ്.എ.ഐ നിർദേശം നൽകിയിരുന്നു. അതിനാൽ തന്നെ ഹെൽത്ത് ഡ്രിങ്ക് എന്ന വിഭാ​ഗത്തിൽ നിന്ന് ഇത്തരം പാനീയങ്ങൾ നീക്കം ചെയ്ത് നിയമം അനുശാസിക്കുന്ന കാറ്റ​ഗറിയിൽ ഉൾപ്പെടുത്തണമെന്നാണ് പുതിയ നിര്‍ദ്ദേശം.

Related posts

യുപിയിൽ വിവാഹ ചടങ്ങിനിടെ വെടിവെപ്പ്; 55 കാരൻ കൊല്ലപ്പെട്ടു

Aswathi Kottiyoor

‘ആട്ടിൻതോലിട്ട ചെന്നായ എന്ന പ്രയോ​ഗം ആരെക്കുറിച്ചാണെന്ന് വ്യക്തമാക്കണം’; മുഖ്യമന്ത്രിക്കെതിരെ ഓർത്തഡോക്സ് സഭ

Aswathi Kottiyoor

ഒരു തമിഴ്നാട് മോഡല്‍; രണ്ട് ലക്ഷം വിദ്യാര്‍ഥികള്‍ക്ക് ഒറാക്കിളിന്‍റെ എഐ, ക്ലൗഡ്, ഡാറ്റ സയന്‍സ് പരിശീലനം

Aswathi Kottiyoor
WordPress Image Lightbox