24.5 C
Iritty, IN
June 30, 2024
  • Home
  • Uncategorized
  • പടയണിക്കിടയിൽ തുള്ളിയതിനെചൊല്ലി തർക്കം, യുവാവിനെ കുത്തി; രണ്ട് പേർ അറസ്റ്റിൽ
Uncategorized

പടയണിക്കിടയിൽ തുള്ളിയതിനെചൊല്ലി തർക്കം, യുവാവിനെ കുത്തി; രണ്ട് പേർ അറസ്റ്റിൽ

ആലപ്പുഴ: പഴവീട് ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പടയണിക്കിടയിൽ തുള്ളിയതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് യുവാവിനെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റു ചെയ്തു. പഴവീട് ചക്കുപറമ്പിൽ അനന്ദു (കണ്ണൻ-25), ആലപ്പുഴ മുല്ലാത്തു വളപ്പ് ഓമന ഭവനിൽ രാഹുൽ ബാബു (26) എന്നിവരെയാണ് സൗത്ത് സി ഐ കെ പി ടോംസന്റെ നേത്യത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

10ന് വൈകിട്ടാണ് പടയണി നടന്നത്. അനന്ദു മയക്കുമരുന്ന് ഉൾപ്പെടെ നിരവധി കേസുകളിലും കാപ്പാ പ്രകാരം ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. സംഭവത്തിനുശേഷം ഒളിവിൽ കഴിയവേ ടോംസന്റെ നേത്യത്വത്തിൽ എസ് ഐമാരായ ബെർലി ജോസഫ്, ജോമോൻ ജോസഫ്, സാലിമോൻ, എ. എസ്. ഐ ബെന്നി, സിവിൽ പൊലീസ് ഓഫീസർമാമരായ ആന്റണി രതീഷ്, ഷാൻ, മാർട്ടിൻ, അനുരാഗ് എന്നിവർ ചേർന്ന് നടത്തിയ തിരച്ചിലിൽ പഴവീട് ഭാഗത്തുനിന്നും സാഹസികമായി പ്രതികളെ പിടികൂടുകയായിരുന്നു.

Related posts

അടക്കാത്തോട് മുട്ടുമാറ്റിയിൽ കാട്ടാന ഇറങ്ങി വ്യാപക കൃഷി നാശം .

Aswathi Kottiyoor

യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Aswathi Kottiyoor

തൃശ്ശൂരിൽ സ്വകാര്യ ബസ് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

Aswathi Kottiyoor
WordPress Image Lightbox