പലപ്പോഴും ഇവയുടെ ശബ്ദം കേൾക്കുമ്പോൾ തേംസ് വാലി പൊലീസ് കരുതുന്നത് തങ്ങളുടെ വാഹനത്തിന് എന്തോ പറ്റിയിട്ടുണ്ട്. അങ്ങനെ അത് സൈറൺ മുഴക്കുകയാണ് എന്നാണ്. പൊലീസുകാർ പറയുന്നത്, ഇതൊരു തമാശയല്ല ശരിക്കും തങ്ങൾ ഈ പക്ഷികളുടെ ശബ്ദം കേട്ട് ആകെ ആശയക്കുഴപ്പത്തിലായിപ്പോയിട്ടുണ്ട് എന്നാണ്. സൈറൺ ശ്രദ്ധയോടെ കേട്ട ശേഷം അത് അനുകരിക്കുകയാണ് ഈ പക്ഷികൾ ചെയ്യുന്നത്.
ഇതേ കുറിച്ച് എക്സിലും തേംസ് വാലി പൊലീസ് കുറിച്ചിട്ടുണ്ട്. ആ പോസ്റ്റ് ഇതിനോടകം തന്നെ നെറ്റിസൺസിന്റെ ശ്രദ്ധ ആകർഷിച്ചു കഴിഞ്ഞു. വീഡിയോയിൽ പൊലീസ് വാഹനങ്ങളും മരത്തിന് മുകളിലിരിക്കുന്ന പക്ഷികളെയും ഒക്കെ കാണാം. ഇത് പൊലീസിന്റെ പ്രത്യേകം ഫ്ലയിംഗ് സ്ക്വാഡ് ആണോ എന്നും സ്പെഷ്യൽ ബ്രാഞ്ചാണോ എന്നുമൊക്കെയാണ് ആളുകൾ രസകരമായി കമന്റ് നൽകിയിരിക്കുന്നത്.
ഒരു വർക്ക്ഷോപ്പിനിടയിൽ, സൈറൺ ശബ്ദം പരിശോധിക്കുമ്പോൾ ഈ പക്ഷികൾ ക്ഷമയോടെ അത് കേട്ടിരുന്നു എന്നും പിന്നീട് അതുപോലെ ആ ശബ്ദം അനുകരിക്കുകയായിരുന്നു എന്നും പൊലീസ് പറയുന്നു.