24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കളമശ്ശേരി സ്ഫോടനത്തിന് പിന്നാലെ വിദ്വേഷ പരാമര്‍ശം; ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും
Uncategorized

കളമശ്ശേരി സ്ഫോടനത്തിന് പിന്നാലെ വിദ്വേഷ പരാമര്‍ശം; ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

എറണാകുളം: കളമശ്ശേരി സ്ഫോടനത്തിന് പിന്നാലെയുള്ള വിദ്വേഷ പരാമര്‍ശത്തിലെ പൊലീസ് നടപടി ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ബിജെപി നേതാക്കളായ രാജീവ് ചന്ദ്രശേഖര്‍, അനില്‍ ആന്റണി എന്നിവരുടെ ഹര്‍ജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. വിദ്വേഷ പരാമര്‍ശത്തില്‍ രണ്ട് കേസുകളാണ് നേരത്തെ എറണാകുളം സെന്‍ട്രല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തത്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153, 153എ, കേരള പൊലീസ് നിയമത്തിലെ 120 ഒ വകുപ്പുകളാണ് പൊലീസ് ചുമത്തിയത്. കലാപത്തിന് വേണ്ടി പ്രകോപനമുണ്ടാക്കി, ക്രമസമാധാനം തകര്‍ക്കാന്‍ മാധ്യമങ്ങളിലൂടെ ശ്രമിച്ചു തുടങ്ങിയവയാണ് കുറ്റങ്ങള്‍. കേസില്‍ രാജീവ് ചന്ദ്രശേഖറിന്റെ അറസ്റ്റ് ഹൈക്കോടതി നേരത്തെ വിലക്കിയിട്ടുണ്ട്. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

വിദ്വേഷം പ്രചരിപ്പിക്കുന്ന വാക്കുകള്‍ പറഞ്ഞിട്ടില്ലെന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ വാദം. സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ മഹേഷ് ജെത്മലാനിയാണ് രാജീവ് ചന്ദ്രശേഖറിന് വേണ്ടി ഹാജരാകുന്നത്.

Related posts

തെര‍ഞ്ഞെടുപ്പ് മുന്നിൽ കണ്ട് നിർണായക നീക്കം;18 വയസിന് മുകളിലുള്ള സ്ത്രീകൾക്ക് പ്രതിമാസം 1,000; ദില്ലി മന്ത്രി

Aswathi Kottiyoor

തെരുവ് നായ്ക്കളെ കൊല്ലാന്‍ അനുമതി ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും സുപ്രീം കോടതിയിലേക്ക് –

Aswathi Kottiyoor

മൃതദേഹം ഏറ്റെടുക്കാൻ ആരുമില്ല, 71കാരന് അന്ത്യവിശ്രമത്തിന് ഖബര്‍ ഒരുക്കി പുന്നപ്രയിലെ മസ്ജിദ് ഭാരവാഹികൾ

Aswathi Kottiyoor
WordPress Image Lightbox