22.5 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • വീണ വിജയന്‍ ഉൾപ്പെട്ട മാസപ്പടി കേസ്; സിഎംആര്‍എല്‍ എംഡി ശശിധരൻ കർത്തക്ക് ഇഡി നോട്ടീസ്, തിങ്കളാഴ്ച ഹാജരാകണം
Uncategorized

വീണ വിജയന്‍ ഉൾപ്പെട്ട മാസപ്പടി കേസ്; സിഎംആര്‍എല്‍ എംഡി ശശിധരൻ കർത്തക്ക് ഇഡി നോട്ടീസ്, തിങ്കളാഴ്ച ഹാജരാകണം

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ സിഎംആർഎൽ എംഡി ശശിധരൻ കർത്തക്ക് ഇഡി നോട്ടീസ് അയച്ചു. തിങ്കളാഴ്ച ഹാജരാകാൻ നിർദ്ദേശിച്ചു കൊണ്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. അതേസമയം, കേസിൽ ഇന്ന് ചോദ്യം ചെയ്യലിന് നോട്ടീസ് നൽകിയിട്ടും സിഎംആർഎല്ലിലെ ഉദ്യോഗസ്ഥൻ ഹാജരായില്ല.

വീണ വിജയനും വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട് വെയർ സേവനത്തിന്‍റെ പേരിൽ ഒരു കോടി 72 ലക്ഷം രൂപ നൽകിയെന്നായിരുന്നു ആദായ നികുതി സെറ്റിൽമെന്‍റ് ബോർഡിന്‍റെ കണ്ടെത്തൽ. ഇതുകൂടാതെ ലോൺ എന്ന പേരിലും അരക്കോടിയോളം രൂപ നൽകിയിരുന്നു. ഇത് സംബന്ധിച്ചാണ് ഇഡിയും കള്ളപ്പണം തടയൽ നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തുന്നത്. ഇല്ലാത്ത സേവനത്തിന് വീണയുടെ കമ്പനി പണം വാങ്ങിയത് കള്ളപ്പണം വെളുപ്പിക്കലിന്‍റെ പരിധിയിൽ വരുമെന്നാണ് ഇഡി കണക്കുകൂട്ടുന്നത്. സിഎംആർഎല്ലിന്‍റെ ബാലൻസ് ഷീറ്റിൽ കളളക്കണക്കിന്‍റെ പെരുക്കങ്ങളുണ്ടെന്ന് ആദായ നികുതി വകുപ്പും കണ്ടെത്തിയിരുന്നു.

വീണ വീജയൻ, എക്സാലോജിക് കമ്പനി, സിഎംആർഎൽ, പൊതുമേഖലാ സ്ഥാപനമായ കെഎസ്ഐഡിസി എന്നിവരാണ് നിലവിൽ അന്വേഷണ പരിധിയിലുള്ളത്. സിഎംആർഎല്ലുമായുള്ള സാമ്പത്തിക ഇടപാടിന് പുറമേ വീണ വിജയന്‍റെ സ്ഥാപനം നടത്തിയ മറ്റ് സാമ്പത്തിക ഇടപാടുകളും പരിശോധിക്കുമോയെന്ന് വ്യക്തമല്ല.

Related posts

കോഴിക്കോട് പെരുവയലിലെ മാലിന്യ സംസ്‌കരണ പ്ലാന്റിൽ വീണ്ടും തീപിടിത്തം

Aswathi Kottiyoor

ഇന്നും വ്യാപക മഴ; പത്തനംതിട്ടയിൽ ഓറഞ്ച് അലർട്ട്, 9 ജില്ലകളിൽ യെല്ലോ അലർട്ട്, കടലാക്രമണത്തിനും സാധ്യത

Aswathi Kottiyoor

ജിഷ വധക്കേസ്; പ്രതി അമിറുള്‍ ഇസ്ലാം നല്‍കിയ അപ്പീല്‍ തള്ളി, വധശിക്ഷ ശരിവെച്ച് ഹൈക്കോടതി

Aswathi Kottiyoor
WordPress Image Lightbox