28.8 C
Iritty, IN
July 2, 2024
  • Home
  • Uncategorized
  • പ്രതികളെക്കുറിച്ച് ചോദിക്കേണ്ടത് ഡിവൈഎഫ്ഐയോട്, പാര്‍ട്ടിക്ക് ബോംബുണ്ടാക്കേണ്ട കാര്യമില്ല; എം വി ഗോവിന്ദൻ
Uncategorized

പ്രതികളെക്കുറിച്ച് ചോദിക്കേണ്ടത് ഡിവൈഎഫ്ഐയോട്, പാര്‍ട്ടിക്ക് ബോംബുണ്ടാക്കേണ്ട കാര്യമില്ല; എം വി ഗോവിന്ദൻ

കണ്ണൂര്‍: പാനൂർ ബോംബ് നിർമാണത്തിലെ പങ്കാളിത്തം ഡിവൈഎഫ്ഐയുടെ തലയിലിട്ട് സിപിഎം. പ്രതികളെക്കുറിച്ച് ചോദിക്കേണ്ടത് ഡിവൈഎഫ്ഐയോടാണെന്നും പാർട്ടിക്ക് ബോംബുണ്ടാക്കേണ്ട കാര്യമില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. രക്ഷാപ്രവർത്തനത്തിന് പോയവരും പ്രതികളായിട്ടുണ്ടെന്ന് അദ്ദേഹം ആവർത്തിച്ചു. ബോംബുണ്ടാക്കാൻ സ്റ്റീൽ പാത്രങ്ങൾ വാങ്ങിയത് ഡിവൈഎഫ്ഐ ഭാരവാഹി ഷിജാലും ഷബിൻ ലാലുമെന്നാണ് പൊലീസ് റിപ്പോർട്ട്.

ബോംബ് നിര്‍മാണ കേസില്‍ സിപിഎമ്മിന് പങ്കില്ലെന്ന് നേതൃത്വം വ്യക്തമാക്കുമ്പോഴും ഡിവൈഎഫ്ഐ ഭാരവാഹികള്‍ പ്രതികളായതില്‍ എംവി ഗോവിന്ദൻ പ്രതികരിച്ചില്ല. പാര്‍ട്ടി പ്രവര്‍ത്തകരെ ആക്രമിച്ച ക്രിമിനല്‍ സംഘം പ്രതികളായ കേസെന്നാണ് സിപിഎം നിലപാട്. എന്നാല്‍, ആ സംഘത്തില്‍ എങ്ങനെ ഡിവൈഎഫ്ഐ ഭാരവാഹികള്‍ ഉള്‍പ്പെട്ടുവെന്നും അവര്‍ക്കെതിരെ നടപടിയുണ്ടാകുമോയെന്നുമുള്ള ചോദ്യത്തിനും എംവി ഗോവിന്ദൻ മറുപടി നല്‍കിയില്ല.

ഇതിനിടെ, പൊലീസിന്‍റെ റിമാൻഡ് റിപ്പോർട്ടും പുറത്തുവന്നു. മുഴുവൻ പ്രതികൾക്കും ബോംബ് നിർമാണത്തെക്കുറിച്ച് അറിവെന്നും ബോംബുകൾ ഒളിപ്പിച്ചെന്നും തെളിവ് നശിപ്പിച്ചെന്നും പൊലീസ് പറയുന്നു. എന്നിട്ടും രക്ഷാപ്രവർത്തിന് പോയവർ പ്രതികളായെന്ന നിലപാട് സിപിഎം സംസ്ഥാന സെക്രട്ടറി തിരുത്താൻ തയ്യാറായില്ല.

ബോംബുണ്ടാക്കാൻ സ്റ്റീൽ പാത്രങ്ങൾ വാങ്ങിയത് കല്ലിക്കണ്ടിയിൽ നിന്നെന്നാണ് പ്രതികളുടെ മൊഴി. ഡിവൈഎഫ്ഐ ഭാരവാഹിയായ ഷിജാലും ഷബിൻ ലാലുമാണ് വസ്തുക്കൾ വാങ്ങിയത്. സ്ഫോടക വസ്തുക്കൾ എവിടെ നിന്ന് എത്തിച്ചുവെന്നതിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

Related posts

പാലക്കാട് ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു; പിന്നിൽ സിപിഐഎമ്മെന്ന് ആരോപണം

Aswathi Kottiyoor

മായം കലര്‍ന്ന വെളിച്ചെണ്ണ ഒഴുകുന്നു; പരിശോധിക്കാന്‍ സംവിധാനമില്ലാതെ കേരളം

Aswathi Kottiyoor

കോളിക്കടവിൽ പായ് തേനീച്ചയുടെ അക്രമണം : അഗ്നിശമന സേനാംഗങ്ങൾക്കടക്കം കുത്തേറ്റ് ആറു പേർക്ക് പരിക്ക്

Aswathi Kottiyoor
WordPress Image Lightbox