25.9 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • വായുസഞ്ചാരം കുറഞ്ഞ കിണറില്‍ ഇറങ്ങി എഴുപതുകാരന്‍; ദേഹാസ്വാസ്ഥ്യം, രക്ഷകരായി ഫയര്‍ ഫോഴ്സ്
Uncategorized

വായുസഞ്ചാരം കുറഞ്ഞ കിണറില്‍ ഇറങ്ങി എഴുപതുകാരന്‍; ദേഹാസ്വാസ്ഥ്യം, രക്ഷകരായി ഫയര്‍ ഫോഴ്സ്

കോഴിക്കോട്: വായുസഞ്ചാരം കുറഞ്ഞ കിണറില്‍ കുടുങ്ങിയ വയോധികനെ രക്ഷപ്പെടുത്തി ഫയര്‍ഫോഴ്‌സ്. എഴുപതുകാരനായ പട്ടാണിപ്പാറ മുടിയന്‍ചാല്‍ കായത്തടത്തില്‍ ശങ്കരന് ആണ് അഗ്‌നിരക്ഷാ സേന രക്ഷകരായത്.

കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. കുഴുപ്പില്‍ ടോമി എന്നയാളുടെ 35 അടിയോളം താഴ്ചയുള്ള വായുസഞ്ചാരം കുറഞ്ഞ കിണര്‍ വൃത്തിയാക്കുന്നതിനായി ശങ്കരന്‍ ഇറങ്ങുകയായിരുന്നു. എന്നാല്‍ താഴെയെത്തിയപ്പോള്‍ ഓക്സിജന്റെ അളവ് കുറഞ്ഞതിനാല്‍ അസ്വസ്ഥത അനുഭവപ്പെട്ടു. തിരിച്ചു കയറാന്‍ കഴിയാതെ ശങ്കരന്‍ കിണറില്‍ കുടുങ്ങി. ഉടന്‍ തന്നെ ടോമി പേരാമ്പ്ര ഫയര്‍ സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു.

സ്ഥലത്തെത്തിയ സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ കെ. ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം വല ഉപയോഗിച്ച് ശങ്കരനെ മുകളില്‍ എത്തിച്ചു. ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ പി.ആര്‍ സോജു, പി.ആര്‍ സത്യനാഥ്, എം. മനോജ്, സി.കെ സ്മിതേഷ്, ഹോംഗാര്‍ഡ് അനീഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

Related posts

പൊലീസ് ഉദ്യോഗസ്ഥർ സഞ്ചരിച്ച ബസ് അപകടത്തിൽപെട്ടു; 10 പേർക്ക് പരിക്ക്, 3 പേരുടെ നില ഗുരുതരം, സംഭവം ബസ്തറില്‍

Aswathi Kottiyoor

പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍ അന്തരിച്ചു.

Aswathi Kottiyoor

കെഎസ്ആർടിസി ബസ് ബൈക്കിന്‍റെ പിന്നിലിടിച്ചു; റോഡിലേക്ക് തെറിച്ചുവീണ വയോധികയ്ക്ക് ദാരുണാന്ത്യം

Aswathi Kottiyoor
WordPress Image Lightbox