25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • സ‍ർക്കാർ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കരുത്, പബ്ലിസിറ്റിയും പാടില്ല; സംസ്ഥാനത്ത് വിഷു ചന്ത തുടങ്ങാൻ അനുമതി
Uncategorized

സ‍ർക്കാർ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കരുത്, പബ്ലിസിറ്റിയും പാടില്ല; സംസ്ഥാനത്ത് വിഷു ചന്ത തുടങ്ങാൻ അനുമതി

കൊച്ചി: സംസ്ഥാനത്ത് വിഷു ചന്തകള്‍ തുടങ്ങാൻ ഉപാധികളോടെ ഹൈക്കോടതി കണ്‍സ്യൂമെര്‍ ഫെഡിന് അനുമതി നല്‍കി. ചന്തകളെ ഏതെങ്കിലും രാഷ്ട്രീയ നേട്ടത്തിന് സര്‍ക്കാര്‍ ഉപയോഗിക്കരുതെന്നും ഇത് സംബന്ധിച്ച് സര്‍ക്കാര്‍ യാതൊരു പബ്ലിസിറ്റിയും നല്‍കരുതെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കി. ചട്ടലംഘനം കണ്ടെത്തിയാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നടപടി തുടരാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

സംസ്ഥാനത്ത് ഉത്സവ ചന്തകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിക്കെതിരെ കണ്‍സ്യൂമെര്‍ ഫെഡ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. റംസാന്‍ -വിഷു ചന്തകളുടെ അനുമതിയാണ് നിഷേധിച്ചിരുന്നത്. വിഷുവിന് മൂന്നു ദിവസം മാത്രം ശേഷിക്കെയാണ് ഇപ്പോള്‍ ചന്തകള്‍ നടത്താൻ ഹൈക്കോടതി അനുമതി നല്‍കിയിരിക്കുന്നത്. ഉപാധികളോടെയാണെങ്കിലും വിഷു ചന്ത ആരംഭിക്കാൻ ഹൈക്കോടതി നിര്‍ദേശിച്ചത് സര്‍ക്കാരിനും ആശ്വാസമായി. പൊതുജനങ്ങളുടെ താല്‍പര്യവും ചന്ത തുടങ്ങാൻ സാധനങ്ങള്‍ വാങ്ങിയെന്ന സര്‍ക്കാരിന്‍റെ നിര്‍ദേശവും കണക്കിലെടുത്താണ് കോടതി അനുകൂല ഉത്തരവ് പുറപ്പെടുവിപ്പിച്ചത്.

Related posts

’30 വര്‍ഷം, ഇനിയില്ല വേഡ് പാഡ്’; നീക്കം ചെയ്യാന്‍ മൈക്രോസോഫ്റ്റ് തീരുമാനം

Aswathi Kottiyoor

പ്രിയ വര്‍ഗീസിനെ നിയമിച്ച ഹൈക്കോടതി ഉത്തരവിൽ യുജിസി ചട്ടം തെറ്റായി വ്യാഖ്യാനിച്ചതായി തോന്നുന്നു; സുപ്രീംകോടതി

Aswathi Kottiyoor

ജില്ലാ കമ്മിറ്റികളിൽ മുഖ്യമന്ത്രിക്കും പാർട്ടി നേതൃത്വത്തിനുമെതിരെ രൂക്ഷ വിമർശനങ്ങൾ; അന്ധാളിപ്പിൽ സിപിഎം

Aswathi Kottiyoor
WordPress Image Lightbox