23.8 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • കൊല്ലത്തെ ‘കുത്തിപ്പൊടി’ ചില്ലറക്കാരനല്ല, ഇലക്ട്രോണിക് ത്രാസിൽ അളന്ന് വിൽക്കുന്നത് എംഡിഎംഎ, പക്ഷേ കുടുങ്ങി !
Uncategorized

കൊല്ലത്തെ ‘കുത്തിപ്പൊടി’ ചില്ലറക്കാരനല്ല, ഇലക്ട്രോണിക് ത്രാസിൽ അളന്ന് വിൽക്കുന്നത് എംഡിഎംഎ, പക്ഷേ കുടുങ്ങി !

കൊല്ലം: കൊല്ലത്ത് മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് എക്സൈസ് പിടിയിൽ. എക്സൈസിന്‍റെ ഇലക്ഷൻ സ്‌പെഷ്യൽ ഡ്രൈവിൽ ആണ് എംഡിഎംഎ പിടികൂടിയത്. കൊല്ലത്തും ആലപ്പുഴയിലുമായി എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേരെ അറസ്റ്റ് ചെയ്തു. കൊല്ലം കരുനാഗപ്പള്ളിയിൽ നടത്തിയ പരിശോധനയിയിലാണ് ന്യൂജെനറേഷൻ മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവും വില്പന നടത്തുന്ന ആളെ എക്സൈസ് പിടികൂടി.

തഴവാ പുലിയൂർ വഞ്ചിഭാഗത്ത് നടത്തിയ പരിശോധനയിൽ ‘കുത്തിപ്പൊടി’ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന റമീസ് എന്നയാളെയാണ് എക്സൈസ് പൊക്കിയത്. ഇയാളുടെ കൈവശം ഉണ്ടായിരുന്ന 120 ഗ്രാം കഞ്ചാവ്‌ 3.638 ഗ്രാം എംഡിഎംഎ, മയക്കുമരുന്ന് അളന്ന് വില്പന നടത്തുന്നതിനുള്ള ഇലക്ട്രോണിക് ത്രാസ്, മയക്കുമരുന്ന് വില്പനയിലൂടെ ലഭിച്ച 16500 രൂപ, മൊബൈൽഫോൺ എന്നിവ എക്സൈസ് കസ്റ്റഡിയിലെടുത്തു.

എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടോണി എസ് ഐസക്കിന്റെ നേതൃത്വത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ്മാരായ അജിത്കുമാർ, എ ബിമോൻ കെ വി, ഐ ബി പ്രിവന്‍റീവ് ഓഫീസർ മനു, സിവിൽ എക്സൈസ് ഓഫീസർമാരായ സഫേഴ്സ്സൺ, അൻഷാദ്, അഖിൽ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ശ്രീപ്രിയ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ മൻസൂർ പി എം എന്നിവർ പങ്കെടുത്തു.

ആലപ്പുഴയിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്ത് നടത്തിയ പരിശോധനയിലാണ് 1.6 കിലോഗ്രാം കഞ്ചാവ് സഹിതം സച്ചിൻ സുരേഷ് എന്ന യുവാവിനെ പിടികൂടിയത്. സ്‌പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ മഹേഷ്, അസ്സിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ പ്രസന്നൻ, പി.ഒ. റെനി, ഓംകാർനാഥ്, സി.ഇ.ഒ . ദിലീഷ് , രംജിത്ത്,സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രദീപ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

Related posts

കേളകം ഗ്രാമപഞ്ചായത്ത് പട്ടികവർഗ്ഗ വികസന വകുപ്പിന്റെ നേതൃത്വത്തിൽ പണികഴിപ്പിച്ച വളയം ചാലിലെ സാമൂഹ്യ പഠനമുറി ഉദ്ഘാടനം ചെയ്തു.

Aswathi Kottiyoor

കത്തിച്ചതല്ല, ബ്രഹ്മപുരത്തേത് സ്വാഭാവിക തീപിടിത്തം’; റിപ്പോര്‍ട്ട് തിരക്കഥയെന്ന് സതീശൻ.

Aswathi Kottiyoor

കൂത്തുപറമ്പിൽ വാഹനാപകടം: രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

Aswathi Kottiyoor
WordPress Image Lightbox