21.9 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • ‘മോദിയുടെ ഫോളോവേഴ്സിൽ 60 ശതമാനം വ്യാജന്മാര്‍’; കണക്ക് പുറത്തുവിട്ട് ട്വിപ്ലോമസി
Uncategorized

‘മോദിയുടെ ഫോളോവേഴ്സിൽ 60 ശതമാനം വ്യാജന്മാര്‍’; കണക്ക് പുറത്തുവിട്ട് ട്വിപ്ലോമസി

സമൂഹമാധ്യമമായ എക്സിൽ വലിയ ഫോളോവേഴ്സുള്ള മുൻനിര രാഷ്ട്രീയ നേതാക്കളിൽ ഒരാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാൽ മോദിയുടെ ഫോളോവേഴ്സിൽ 60 ശതമാനം പേരും വ്യാജമാണെന്ന് അടുത്തിടെ ട്വിപ്ലോമസി പുറത്തിവിട്ട ട്വീറ്റില്‍ പറയുന്നു. അന്താരാഷ്ട്ര സംഘടനകളെയും സർക്കാരുകളെയും അവരുടെ ഡിജിറ്റൽ സ്ട്രാറ്റജി മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമാണ് ട്വിപ്ലോമസി.

40,993,053 ഫോളോവേഴ്സാണ് മോദിക്കുള്ളത്. അതിൽ 24,799,527 ഫോളോവേഴ്സ് വ്യാജമാണ്. വിശ്വസനീയമായ 16191,426 ഫോളോവേഴ്സാണ് മോദിക്കുള്ളതെന്ന് അവകാശപ്പെടുന്ന ഗ്രാഫാണ് ട്വിപ്ലോമസി ട്വീറ്റ് ചെയ്തത്. എക്സ് ഓഡിറ്റിനെ അടിസ്ഥാനമാക്കിയാണ് ട്വിപ്ലോമസി ആ കണക്ക് പുറത്തുവിട്ടിരിക്കുന്നത്. ഫോളോവേഴ്‌സിൻ്റെ അനുപാതം, അവസാന ട്വീറ്റിൻ്റെ തീയതി, ട്വീറ്റുകളുടെ എണ്ണം തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് റിപ്പോര്‍ട്ട്.

Related posts

ഷാർജ ടു ഇന്ത്യ-ഇന്ത്യ ടു ഷാർജ; ഏറ്റവും കൂടുതൽ യാത്രക്കാർ സഞ്ചരിച്ചത് തിരുവനന്തപുരം വിമാനത്താവളം വഴി

Aswathi Kottiyoor

‘3 ഇഡിയറ്റ്‌സ്’ താരം അഖിൽ മിശ്രയ്ക്ക് അപകടത്തിൽ ദാരുണാന്ത്യം

Aswathi Kottiyoor

ഹജ്ജ് കർമ്മത്തിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു

Aswathi Kottiyoor
WordPress Image Lightbox