28.9 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • കൊക്കോ കർഷകർക്ക് സുവർണ കാലം
Uncategorized

കൊക്കോ കർഷകർക്ക് സുവർണ കാലം

പേരാവൂർ കർഷകർക്ക് ഏറെ പ്രതീക്ഷ നൽകി കൊക്കോ വില സർവകാല റെ ക്കോഡിൽ. കഴിഞ്ഞവർഷം 200 രൂപയായിരുന്ന കൊക്കോയുടെ ഉണങ്ങിയ പരിപ്പിന് വില 800 രൂപയാണിപ്പോൾ. പച്ച കൊക്കോയ്ക്ക് നില വിൽ 240രൂപയാണ് വില. കഴിഞ്ഞവർഷം ഇതേ സിസണിൽ കൊക്കോ ഉണങ്ങിയ കായക്ക് 200 രൂപയും പച്ച കായക്ക് 60 രൂപയുമായിരുന്നു വില. എന്നാലിപ്പോൾ മറ്റേത് വിളകൾക്കും കിട്ടുന്നതിനേക്കാൾ മുന്തിയ വില കൊക്കോക്ക് ലഭിക്കുന്നെങ്കിലും ഉൽപാദനം കുറവാണ്. മലയോര മേഖലകളിലാണ് കാര്യമായി കൃഷി നടന്നിരുന്നത്.മുടക്ക് മുതൽ പോലും കിട്ടാത്തതിനാൽ കർഷകർ കൊക്കോയെ അവഗണിച്ചതാണ് തി രിച്ചടിയായത്.

2023 ഡിസംബറിൽ കൊക്കോ വില 300 രൂപയ്ക്ക് മുകളിൽ വന്നിരുന്നു. ജില്ലയുടെ മലയോര മേഖലയിൽ കൊക്കോ വ്യാപകമായി കൃഷി ചെയ്തിരുന്നെങ്കിലും കുരങ്ങ്, മരപ്പട്ടി,അണ്ണാൻ എന്നിവയുടെ ശല്യം മൂലം വിളവ് കാര്യമായി ലഭിച്ചിരുന്നില്ല. ആറളം കാർഷിക ഫാമിലും കൊക്കോ കൃഷി വ്യാപകമായുണ്ട്. നിലവിൽ കൊക്കോയുടെ വിളവ് കാര്യമായി ലഭിക്കുന്ന സീസൺ അല്ല. മെയ് ആദ്യവാരമാണ് വിളവ് കൂടുതൽ ലഭിക്കുക. അപ്പോഴേക്കും വിലയിടിയുമോ എന്ന ആശങ്കയിലാണ് കർഷകർ.

Related posts

അഞ്ചുവയസ്സുകാരിയുടെ കൊലപാതകം ; കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച്‌ കെ കെ ശൈലജ

Aswathi Kottiyoor

തലശേരി ഗവ.കോളജിന്റെ പേര് മാറ്റി; ഇനി കോടിയേരി ബാലകൃഷ്ണൻ സ്‌മാരക കോളജ് എന്നറിയപ്പെടും

Aswathi Kottiyoor

വ്യാജ വാർത്ത പ്രചരിപ്പിച്ച ഓണ്‍ലൈൻ ചാനലിനെതിരെ കേസെടുത്ത് പൊലീസ്; പ്രതിയെ കണ്ടെത്തി മൊബൈൽ ഫോൺ പിടിച്ചെടുത്തു

Aswathi Kottiyoor
WordPress Image Lightbox