24 C
Iritty, IN
June 30, 2024
  • Home
  • Uncategorized
  • ഇഫ്താർ സംഗമത്തിൽ പ്രധാന വിഭവമായി ബിരിയാണി കഞ്ഞി
Uncategorized

ഇഫ്താർ സംഗമത്തിൽ പ്രധാന വിഭവമായി ബിരിയാണി കഞ്ഞി

മട്ടന്നൂര്‍: പുരാതന കാലത്തെ രാജാക്കന്മാരുടെ നോമ്പ് തുറ വിഭവങ്ങളിലെ സുപ്രധാന വിഭവമായ ബിരിയാണി കഞ്ഞി ഈ വർഷവും ഉളിയിൽ നാട്ട്കാരുടെ കൂടി വിഭവമായി മാറിക്കഴിഞ്ഞു. കഴിഞ്ഞ 2 വർഷത്തോളമായി ഉളിയിൽ സുന്നീ മജ്ലിസ് മഹല്ല് കമ്മിറ്റിയുടെ ഇഫ്താര്‍ വിഭവമായി ബിരിയാണി കഞ്ഞി മാറിയിരിക്കുകയാണ് (ദറജകഞ്ഞി).റമളാൻ ഒന്ന് മുതൽ വിതരണം ചെയ്ത ബിരിയാണി കഞ്ഞിയെ ഹൃദയത്തിലേറ്റിയിരിക്കുകയാണ് ഉളിയിലെയും പരിസര പ്രദേശത്തിലെയും വിശ്വാസി സമൂഹം. നേരിയരി, ആട്ടിറച്ചി, ബിരിയാണി മസാലകള്‍ എന്നിവയ്‌ക്കൊപ്പം ഗരം മസാല, പശുവിന്‍ നെയ്യ് എന്നിവ ചേര്‍ത്താണ് ഉളിയിൽ – ആവിലാട് മുഹമ്മദ് കഞ്ഞി തയ്യാറാക്കുന്നത്. പോഷകസമൃദ്ധമായ ബിരിയാണി കഞ്ഞി വ്രതവിശ്വാസിയെ സംബന്ധിച്ച് ഏറെ ആരോഗ്യ ദായകമാണ്.

ഉളിയിൽ – ആവിലാട് മുഹമ്മദാണ് (ബിരിയാണി മമ്മദ്) കഴിഞ 2 വർഷമായി റമളാൻ ദിനങ്ങളിൽ എല്ലാ ദിവസവും കഞ്ഞി പാകം ചെയ്യുന്നത്. ഉളിയിൽ സുന്നീ മജ്ലിസ് മഹല്ല് ഇഫ്താര്‍ കമ്മിറ്റി കണ്‍വീനര്‍ പി.വി ഷാഹിദിൻ്റെയും, റഫീഖ് കാരക്കുന്നിൻ്റെയും നേതൃത്വത്തിലാണ് കഞ്ഞി വിതരണം നടക്കുന്നത്.
എല്ലാ ദിവസവും നോമ്പ് തുറയ്ക്ക് എത്തുന്നവരെ കൂടാതെ ഉളിയിൽ സുന്നി മജ്ലിസിലെയും പരിസര മഹല്ല് നിവാസികൾക്കും വീടുകളിലേക്ക് പാത്രങ്ങളിലാക്കി പാർസലുകളും നൽകി വരികയാണ്. കഴിഞ്ഞ ദിവസം മാത്രം 2000 ഓളം പേര്‍ക്ക് വീടുകളിലേക്ക്കഞ്ഞി നൽകിയന്ന് ദറജകഞ്ഞി ഭാരവാഹികൾ പറഞ്ഞു.

പി.പി സുഫിയാൻ, കെ.ടി ശരീഫ് ,പി .പി കാദർ ,അഫ്സൽ കാരക്കുന്ന്, സി ആമിർ, ഉമ്മർ സി കെഎന്നിവരുടെ നേതൃത്വത്തിലുള്ള യുവാക്കളാണ് എല്ലാ ദിവസം പള്ളിയിൽ നോമ്പ് തുറക്കാൻ വരുന്നവർക്ക് എല്ലാ സൗകര്യവും ഒരുക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന കഞ്ഞി വിതരണം ഷാജഹാൻ മിസ്ബാഹി ഉദ്ഘാടനം ചെയ്തു. മഹല്ല് ഖത്വീബ് അൻവർ ഷാഫി സഖാഫി , മഹല്ല് സെക്രട്ടറി കെ സാദിക് ഉളിയിൽ,അബ്ദുല്ലത്തീഫ് സഅദി,സുഹൈൽ മദനി കരിയിൽ മമ്മദ്സംസാരിച്ചു .

Related posts

85 ലക്ഷം ചിലവിട്ട് അറ്റകുറ്റപ്പണികൾ തുടങ്ങിയ കൊട്ടിയൂർ വയനാട് ചുരം പാത തകർന്ന് തുടങ്ങി

Aswathi Kottiyoor

ലോകത്തിലെ ഏറ്റവും മികച്ച ജനപ്രിയ ഹോട്ടലുകളിൽ ഇടം പിടിച്ച് ചാണ്ടീസ് വിൻഡി വുഡ്സ്

Aswathi Kottiyoor

കെജ്‌രിവാളിന് തിരിച്ചടി; ജാമ്യ ഉത്തരവിന് സ്റ്റേ

Aswathi Kottiyoor
WordPress Image Lightbox