24.3 C
Iritty, IN
October 3, 2024
  • Home
  • Uncategorized
  • വെയിലാണ്, കുടയും കരുതിക്കോളൂ! ചൂട് ഇനിയും കൂടും; പകൽ പുറത്തിറങ്ങുമ്പോൾ ജാ​ഗ്രത വേണമെന്ന് മുന്നറിയിപ്പ്
Uncategorized

വെയിലാണ്, കുടയും കരുതിക്കോളൂ! ചൂട് ഇനിയും കൂടും; പകൽ പുറത്തിറങ്ങുമ്പോൾ ജാ​ഗ്രത വേണമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിൽ യെല്ലോ അലർട്ടാണ്. സാധാരണയെക്കാൾ 2 – 4 °C വരെ താപനില ഉയരാനാണ് സാധ്യത. പാലക്കാട് ജില്ലയിൽ താപനില 41 ഡിഗ്രി വരെ ഉയരാം. കൊല്ലം ജില്ലയിൽ 40 ഡിഗ്രി വരെയും തൃശൂരിൽ 39 ഡിഗ്രി വരെയും താപനില ഉയർന്നേക്കാം.കണ്ണൂർ, കോഴിക്കോട് , പത്തനംതിട്ട, കോട്ടയം ജില്ലകളിൽ 37 വരെയും എറണാകുളം, ആലപ്പുഴ ജില്ലകളിൽ 36 ഡിഗ്രി വരെയും തിരുവനന്തപുരം, മലപ്പുറം, കാസർഗോഡ് ജില്ലകളിൽ 36 ഡിഗ്രിവരെയും താപനില ഉയരാനാണ് സാധ്യത. മുന്നറിയിപ്പുള്ള ജില്ലകളിൽ അടുത്ത നാല് ദിവസം ചൂടും. പകൽ സമയങ്ങളിൽ പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

Related posts

‘രാമനവമിക്ക് പൊതു അവധി പ്രഖ്യാപിക്കണം’, ഹൈക്കോടതിയിൽ ഹർജിയെത്തി; മറുപടി ‘സർക്കാരിനെ സമീപിക്കു’

Aswathi Kottiyoor

മെഡിക്കല്‍ ഓഫീസര്‍ നിയമനം

Aswathi Kottiyoor

അതിരുവിട്ട ‘പ്രാങ്ക്’; കുട്ടികളെ തട്ടികൊണ്ട് പോകാൻ ശ്രമിച്ച 2 പേർ അറസ്റ്റിൽ, പറ്റിക്കാൻ ചെയ്തതെന്ന് പ്രതികൾ

Aswathi Kottiyoor
WordPress Image Lightbox