27.2 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • മൂന്ന് പേർക്ക് ജീവൻ നൽകി കശ്യപ് യാത്രയായി
Uncategorized

മൂന്ന് പേർക്ക് ജീവൻ നൽകി കശ്യപ് യാത്രയായി

കണ്ണൂർ : എന്നും നാടിനുവേണ്ടി തുടിച്ചിരുന്ന ഹൃദയമായിരുന്നു കശ്യപിന്റേത്. പ്രതിസന്ധികളിലായവരെ കൈവിടാത്ത കശ്യപ് നാട്ടുകാർക്ക് സ്വന്തം കിച്ചുവായിരുന്നു.മുന്നറിയിപ്പുകളേതുമില്ലാതെ മരണം തേടിയെത്തിപ്പോഴും മൂന്നുപേർക്ക് ജീവൻ പകർന്നാണ് അവൻ യാത്രയായത്. ഹൃദയാഘാതത്താൽ റാസൽഖൈമയിലെ താമസസ്ഥലത്താണ് മുപ്പതുകാരനായ കശ്യപ് ശശി കുഴഞ്ഞുവീണത്. രണ്ടാഴ്ചയോളം ആസ്‌പത്രിയിൽ ചികിത്സയിലിരിക്കെ,കഴിഞ്ഞ നാലിന് മസ്തിഷ്ക മരണം സംഭവിച്ചു. തുടർന്ന്,കരളും ഇരു വൃക്കളും അബുദാബിയിലെ ആസ്പത്രിയിൽ ദാനം ചെയ്തു.

എളയാവൂർ സൗത്തിലെ പരേതനായ പി.എം. ശശിയുടെയും കക്കോത്ത് ലീലാവതിയുടെയും മകനാണ്. കെ. നിമിഷ സഹോദരിയാണ്. അച്ഛൻ നഷ്ടപ്പെട്ട കശ്യപ് നന്നേ ചെറുപ്പത്തിൽതന്നെ കുടുംബത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.സി.പി.എം എളയാവൂർ സൗത്ത്-സി മുൻ ബ്രാഞ്ചംഗവും ഡി.വൈ.എഫ്.ഐ യൂണിറ്റ് മുൻ പ്രസിഡന്റുമായിരുന്നു. ഡി.വൈ.എഫ്.ഐ.യുടെ പൊതിച്ചോർ വിതരണ പദ്ധതിയിലും രക്തദാന,സാന്ത്വന പ്രവർത്തനങ്ങളിലുമെല്ലാം സജീവമായിരുന്നു. മൂന്ന് വർഷത്തിലേറെയായി റാസൽഖൈമയിലെ അൽവാസൽ കമ്യൂണിക്കേഷൻ കമ്പനിയിൽ ടെലികമ്യൂണിക്കേഷൻ എൻജിനിയറാണ്.

Related posts

കളിയിക്കാവിളയിൽ ക്രഷർ ഉടമയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ്; പ്രതി പിടിയിൽ

Aswathi Kottiyoor

ഒറ്റപ്പെട്ട ജീവിതം, കമ്പ്യൂട്ടർ വിദഗ്ധൻ, ക്രിമിനല്‍ പശ്ചാത്തലമില്ല; വീട്ടിലും ഫാമിലുമായി 15 ലേറെ നായ്ക്കൾ…

Aswathi Kottiyoor

ഇന്നലെകളിലെ ചില നന്മകളെയും മറവിക്ക് വിട്ടുകൊടുക്കാതെ ഉറക്കത്തിലും ഉണർവിലും ചേർത്ത് പിടിക്കാനായി “സ്നേഹതീരം” പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ

Aswathi Kottiyoor
WordPress Image Lightbox