27.2 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • ഉത്സവത്തിനിടെ 100 അടി ഉയരമുള്ള കൂറ്റൻ രഥം തകര്‍ന്നുവീണു; പേടിപ്പെടുത്തുന്ന വീഡിയോ
Uncategorized

ഉത്സവത്തിനിടെ 100 അടി ഉയരമുള്ള കൂറ്റൻ രഥം തകര്‍ന്നുവീണു; പേടിപ്പെടുത്തുന്ന വീഡിയോ

ബംഗളൂരു: അനേക്കലിൽ ഉത്സവത്തിന് എഴുന്നള്ളിച്ച കൂറ്റൻ രഥം തകർന്നുവീണ് അപകടം. 100 അടിയോളം ഉയരമുള്ള രഥമാണ് ഉത്സവത്തിനിടെ തകർന്നുവീണത്. ആയിരക്കണക്കിന് ആളുകൾ തടിച്ചുകൂടുന്ന ഉത്സവത്തിന് ഇടയിൽ സംഭവിച്ച അപകടം വലിയ രീതിയിലാണ് പരിഭ്രാന്തി പരത്തിയത്.

സംഭവത്തിന്‍റെ വീഡിയോ ഇപ്പോള്‍ വലിയ രീതിയിലാണ് പ്രചരിക്കുന്നത്. അപകടത്തെ തുടർന്ന് ആളുകൾ പരിഭ്രാന്തരായി നാലുപാടും ഓടുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ അപകടത്തിൽ ആര്‍ക്കും കാര്യമായ പരുക്കേറ്റിട്ടില്ല.

അടുത്തുള്ള ഇലക്ട്രിക് പോസ്റ്റിൽ തട്ടാതെ തൊട്ടടുത്തേക്ക് രഥം തകർന്നുവീണത് വലിയൊരു ദുരന്തമാണ് ഒഴിവാക്കിയത്. അനേക്കലിലെ ഹുസ്കൂര്‍ മദ്ദൂരമ്മ ക്ഷേത്രോത്സവത്തിന് ഇടയിലാണ് സംഭവം. കാളകളുടെ പുറത്താണ് രഥം കെട്ടി വലിച്ചിരുന്നത്. ഇതാണ് തകര്‍ന്നുതാഴെ വീണത്.

Related posts

പന്തീരാങ്കാവ് കേസ് ഒത്തുതീർ‌പ്പാക്കാൻ നീക്കം; പരാതിയില്ലെന്ന് യുവതി സത്യവാങ്മൂലം നൽകി

Aswathi Kottiyoor

സിദ്ധാര്‍ത്ഥന്റെ മരണത്തെ തുടര്‍ന്ന് അടച്ചിട്ട പൂക്കോട് വെറ്ററിനറി കോളജ് നാളെ തുറക്കും

Aswathi Kottiyoor

അധ്യാപക തസ്തിക നിര്‍ണയവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പിന്റെ ശുപാര്‍ശ തള്ളി ധനകാര്യ വകുപ്പ്

Aswathi Kottiyoor
WordPress Image Lightbox