തിരുവനന്തപുരം: തിരുവനന്തപുരം കല്ലറയിൽ 65 വയസ്സുകാരനെ ക്ഷേത്ര കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തുമ്പോട്-ഒഴുകുപാറ സ്വദേശി രവിയുടെ മൃതദേഹമാണ് ഇന്ന് രാവിലെ കുളത്തിൽ കണ്ടെത്തിയത്. കല്ലറ-തുമ്പോട് ശിവക്ഷേത്രത്തിലെ കുളത്തിലായിരുന്നു മൃതദേഹം. വെഞ്ഞാറമൂട് ഫയർ ഫോഴ്സ് എത്തി മൃതദേഹം പുറത്ത് എടുത്തു. പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.