27.2 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • രാഹുലിനെ അയോഗ്യനാക്കിയപ്പോൾ ആനയൂട്ട് വഴിപാട് നേർന്നു; ഗുരുവായൂരിലെത്തി വഴിപാട് കഴിച്ച് മടങ്ങി വയോധിക
Uncategorized

രാഹുലിനെ അയോഗ്യനാക്കിയപ്പോൾ ആനയൂട്ട് വഴിപാട് നേർന്നു; ഗുരുവായൂരിലെത്തി വഴിപാട് കഴിച്ച് മടങ്ങി വയോധിക

തൃശൂർ: കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധിക്കായി ഗുരുവായൂരിൽ ആനയൂട്ട് വഴിപാടുമായി വയോധിക. എറണാകുളം അങ്കമാലി സ്വദേശിനി ശോഭന രാമകൃഷ്ണനാണ് രാഹുൽ ഗാന്ധിക്കായി ഗുരുവായൂരിൽ ആനയൂട്ട് വഴിപാട് നടത്തിയത്. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയപ്പോൾ നേർന്ന വഴിപാടാണെന്ന് ശോഭന രാമകൃഷ്ണൻ പറഞ്ഞു. രാഹുലിനെ അയോഗ്യനാക്കിയ സൂററ്റ് കോടതി വിധി പിന്നീട് സുപ്രീംകോടതി നീക്കുകയായിരുന്നു.

അയോഗ്യത മാറിക്കിട്ടുവാൻ ഗുരുവായൂരപ്പൻ്റെ ഗജവീരന്മാർക്ക് നേർന്ന ആനയൂട്ട് വഴിപാട് ഗുരുവായൂർ ദേവസ്വത്തിൻ്റെ ആനത്താവളത്തിൽ നടത്താമെന്നായിരുന്നു ശോഭന രാമകൃഷ്ണന്റെ നേർച്ച. ഇരുപതിനായിരം രൂപ ആനയൂട്ട് സംഖ്യയായി “രാഹുൽ ഗാന്ധി എം.പി. വയനാട് എന്ന പേരിലാണ് ശീട്ടാക്കി വഴിപാട് പൂർത്തികരിച്ചത്. പിന്നീട് ഗുരുവായൂരിൽ നിന്നും മടങ്ങുകയും ചെയ്തു.

ആനക്കോട്ടയിൽ എത്തിയ ശോഭന രാമകൃഷ്ണനൊടൊപ്പം ഗുരുവായൂർ നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി. ഉദയൻ, കൗൺസിലർ സി. എസ്. സൂരജ്, മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് ഒ.കെ.ആർ.മണികണ്ഠൻ എന്നിവർ കൂടെയുണ്ടായിരുന്നു. വഴിപാട് പൂർത്തിയാക്കി കുറച്ചുനേരം ആനക്കോട്ടയിൽ ചിലവഴിച്ചതിന് ശേഷമാണ് ശോഭന രാമകൃഷ്ണൻ മടങ്ങി പോയത്.

Related posts

രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് മെഗ് ലാനിങ്

Aswathi Kottiyoor

സ്വര്‍ണ്ണവില സര്‍വകാല റെക്കോഡില്‍; മൂന്നാഴ്ചയ്ക്കിടെ വര്‍ധിച്ചത് 2000 രൂപ

Aswathi Kottiyoor

ബെംഗളൂരു ഇരട്ട കൊലപാതകം: ക്വട്ടേഷൻ നൽകിയ കമ്പനി മേധാവി അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox