തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണ് സിപിഐഎം നടത്തുന്നതെന്ന് ഷാഫി പറമ്പില്‍ ആരോപിച്ചു. ബോംബ് രാഷ്ട്രീയം അവസാനിപ്പിക്കാന്‍ സിപിഐഎം തയ്യാറല്ല എന്നുള്ളതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞദിവസം നടന്ന സ്‌ഫോടനമെന്നും അദ്ദേഹം ആരോപിച്ചു. ഷാഫി പറമ്പിലിന്റെ തിരഞ്ഞെടുപ്പ് പര്യടനം ശനിയാഴ്ച പ്രദേശത്ത് നടക്കാനിരിക്കെയാണ് വെള്ളിയാഴ്ച പുലര്‍ച്ചെ സ്‌ഫോടനം നടന്നത്. തിരഞ്ഞെടുപ്പ് സമയത്ത് ടിപി ചര്‍ച്ചാ വിഷയം ആകുന്നത് ഉത്തമമാണെന്ന് യാത്രയില്‍ പങ്കെടുത്ത് രമ അഭിപ്രായപ്പെട്ടു.
പാനൂര്‍ കൈവേലിക്കല്‍ മുളിയാത്തോട് നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ ടെറസില്‍ നിന്ന് ബോംബ് നിര്‍മിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തില്‍ മുഖത്തു ഗുരതരമായി പരിക്കേറ്റ മൂളിയാത്തോട് കാട്ടിന്റവിട ഷെറിന്‍ (31) മരണപ്പെട്ടിരുന്നു. നാല് പേര്‍ക്കായിരുന്നു പരിക്ക്. സ്‌ഫോടനത്തില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ മകന്‍ കൂടിയായ മൂളിയാത്തോട് വലിയപറമ്പത്ത് വിനീഷിന്റെ ഇരുകൈകളും അറ്റുപോയിരുന്നു. വീനിഷ് കോഴിക്കോട്ടേ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.